ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഒക്ടോബറില്‍ ഉത്പാദനം കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: ഫാക്ടറി ഓര്‍ഡറുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കപ്പെട്ടതിന്റെ ഫലമായി രാജ്യത്തെ ഉത്പാദനം ഒക്ടോബര്‍ മാസത്തില്‍ ഉയര്‍ന്നു. എസ്ആന്റ്പി പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) 55.3 ആയി മെച്ചപ്പെട്ടത് ഇക്കാര്യം വ്യക്തമാക്കുന്നു. സെപ്തംബറില്‍ സൂചിക 55.1 എന്ന മൂന്നുമാസത്തെ താഴ്ചയിലായിരുന്നു.

ആഭ്യന്തര വില്‍പനയും കയറ്റുമതിയും വര്‍ധിച്ചതോടെ ഉപഭോക്തൃ വസ്തു ഉത്പാദനം മികച്ച വളര്‍ച്ചയാണ് നേടിയത്. പണപ്പെരുപ്പ നിരക്ക് രണ്ട് വര്‍ഷത്തെ കുറഞ്ഞ തോതിലായതും സഹായകരമായി. ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് പരിമിതപ്പെടുത്തിയതോടെ വില്‍പ്പന വില പണപ്പെരുപ്പം ഫെബ്രുവരിക്ക് ശേഷമുള്ള കുറഞ്ഞ നിലയിലെത്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

“വളര്‍ച്ചയുടെ ആക്കം നഷ്ടപ്പെട്ടിട്ടും ഫാക്ടറി ഓര്‍ഡറുകളും ഉല്‍പ്പാദനവും ശക്തമായി ഉയര്‍ന്നത് രാജ്യം പ്രതിരോധം വീണ്ടെടുത്തതിന്റെ സൂചനയാണ്. ഉത്പാദന വസ്തുക്കള്‍ വാങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. ഉപഭോക്തൃ ഡിമാന്റ് തൃപ്തിപ്പെടുത്തുന്നതിനായി സ്ഥാപനങ്ങള്‍ സ്റ്റോക്കുകള്‍ വര്‍ധിപ്പിക്കുന്നു. ഓര്‍ഡറുകളുടെ എണ്ണം സ്ഥിരമായതിനാല്‍ ഉത്പാദനം വരും ദിവസങ്ങളിലും വര്‍ധിക്കാനാണ് സാധ്യത,” എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു.

ആഗോള ഡിമാന്‍ഡ് മന്ദഗതിയിലാണെങ്കിലും കയറ്റുമതി ഓര്‍ഡറുകള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സ്‌റ്റോക്ക് കൂട്ടാന്‍ ഉത്പാദന കമ്പനികള്‍ അധികം അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുകയും ചെയ്യുന്നു. ഒരു വര്‍ഷത്തിനിടയില്‍ ഡിമാന്റ് ഇനിയും വര്‍ധിക്കുമെന്ന സൂചനയാണ് വിപണിയെ ഭരിക്കുന്നത്.

പിഎംഐ പ്രകാരം 50 പോയിന്റിന് മുകളിലുള്ളതെല്ലാം വളര്‍ച്ചയും 50 പോയിന്റിന് താഴെയുള്ളത് ചുരുങ്ങലുമാണ്.

X
Top