ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഉത്പാദന കമ്പനികളുടെ ഡിസംബര്‍ പാദ വളര്‍ച്ച തോത്‌ കുറഞ്ഞു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ലിസ്റ്റുചെയ്ത മാനുഫാക്ചറിംഗ് കമ്പനികളിലെ ഡിംസബര്‍ പാദ വില്‍പന വളര്‍ച്ച മുന്‍പാദത്തെ അപേക്ഷിച്ച് കുറഞ്ഞു. ഡിസംബറിലവസാനിച്ച പാദത്തില്‍ 10.6 ശതമാനമാണ് ഉത്പാദന കമ്പനികളിലെ വില്‍പന വളര്‍ച്ച. മുന്‍പാദത്തിലിത് 20.9 ശതമാനമായിരുന്നു.

എല്ലാ വിഭാഗങ്ങളേയും ബാധിക്കുന്ന തരത്തില്‍, വിശാലാടിസ്ഥാനത്തിലാണ് നിര്‍മ്മാണ, ഉത്പാദന കമ്പനികളില്‍ വളര്‍ച്ചാ കുറവ് പ്രകടമായത്. സ്വകാര്യ, ലിസ്റ്റഡ് സാമ്പത്തിക ഇതര കമ്പനികളിലെ വില്‍പന വളര്‍ച്ച മൂന്നാം പാദത്തില്‍ 12.7 ശതമാനമായി. മുന്‍പാദത്തിലിത് 22.6 ശതമാനമായിരുന്നു.

അതേസമയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) കമ്പനികള്‍ വളര്‍ച്ചാ പാതയില്‍ തുടര്‍ന്നു. വില്‍പ്പനയില്‍ 19.4 ശതമാനം വര്‍ധനവാണ് ഐടി കമ്പനികള്‍ രേഖപ്പെടുത്തിയത്. വില്‍പനക്കുറവിന് ആനുപാതികമായി ഉത്പാദന ചെലവ് കുറഞ്ഞതായി ആര്‍ബിഐ അറിയിക്കുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതാണ് മൊത്തം ഉത്പാദന ചെലവിനെ താഴ്ത്തിയത്. മാനുഫാക്ച്വറിംഗ് കമ്പനികളുടെ പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കി.ഇത് തുടര്‍ച്ചയായ രണ്ടാം പാദത്തിലാണ് കോര്‍പറേറ്റ് പ്രവര്‍ത്തന ലാഭം കുറയുന്നത്.

അതേസമയം ഐടി, ഐടി ഇതര സേവന കമ്പനികളുടെ പ്രവര്‍ത്തനലാഭത്തില്‍ വികാസമുണ്ടായിട്ടുണ്ട്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. ലിസ്റ്റ് ചെയ്ത, 2779 സ്വകാര്യ, സാമ്പത്തിക ഇതര കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ ഇതിനായി കേന്ദ്രബാങ്ക് പരിശോധിച്ചു.

X
Top