ഭവന വില്‍പ്പനയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്ചരക്ക് സേവന നികുതി പിരിവിൽ വർധനപഞ്ചസാര വിലക്കയറ്റം തടയാന്‍ നടപടി; സ്റ്റോക്ക് പരിധി ലംഘിച്ചാല്‍ കടുത്തനടപടിയെന്ന് കേന്ദ്രംമാനുഫാക്ചറിംഗ് പിഎംഐ എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍ചരക്കുനീക്കത്തിൽ കുതിച്ചുമുന്നേറി വിഴിഞ്ഞം

മാനുഫാക്ചറിംഗ് പിഎംഐ എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡൽഹി: ഇന്ത്യയുടെ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) മാര്‍ച്ചില്‍ 58.1 ആയി ഉയര്‍ന്നു. എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഫെബ്രുവരിയില്‍ ഇത് 56.3 ആയിരുന്നു. എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച കണക്കുകള്‍ എച്ച്എസ്ബിസിയാണ് പുറത്തുവിട്ടത്.

വര്‍ധിച്ച ഉപഭോക്തൃ താല്‍പ്പര്യം, അനുകൂലമായ ഡിമാന്‍ഡ് സാഹചര്യങ്ങള്‍, വിജയകരമായ വിപണന സംരംഭങ്ങള്‍ എന്നിവയുടെ കരുത്തില്‍ ഓര്‍ഡറുകള്‍ ഉയര്‍ന്നതാണ് പിഎംഐ മുന്നേറിയത്.

അന്താരാഷ്ട്ര ഓര്‍ഡറുകള്‍ മന്ദഗതിയിലാണെങ്കിലും മൊത്തത്തിലുള്ള ഡിമാന്‍ഡ് ശക്തമായി തുടരുകയാണെന്ന് എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു. പുതിയ ഓര്‍ഡറുകള്‍ എട്ട് മാസത്തെ ഉയര്‍ന്ന നിലയിലെത്തി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 30 ശതമാനം വരും വര്‍ഷത്തില്‍ കൂടുതല്‍ ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ പുതിയ ഓര്‍ഡറുകള്‍ക്ക് മറുപടിയായി, നിര്‍മാതാക്കള്‍ ശരാശരിയേക്കാള്‍ വേഗത്തില്‍ ഉത്പാദനം വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വില്‍പന വളര്‍ച്ച ചെറുതായി കുറഞ്ഞെങ്കിലും, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യം ശക്തമായി തുടര്‍ന്നു. കൂടാതെ, ബിസിനസ് പ്രതീക്ഷകള്‍ ആശാവഹമാണ്. ഏകദേശം 30 ശതമാനം സ്ഥാപനങ്ങളും വരും വര്‍ഷത്തില്‍ ഉയര്‍ന്ന ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു.

ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും ഉണ്ടായ ദുര്‍ബലമായ വളര്‍ച്ചയും ഇന്‍പുട്ട് പര്‍ച്ചേസിംഗിലെ മാന്ദ്യവും കാരണം ഫെബ്രുവരിയിലെ മാനുഫാക്ചറിംഗ് പിഎംഐ 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 56.3 ആയി കുറഞ്ഞിരുന്നു.

നിര്‍മാണ മേഖലയിലെ പ്രവര്‍ത്തന നില അളക്കുന്ന ഒരു സാമ്പത്തിക സൂചകമാണ് മാനുഫാക്ചറിംഗ് പിഎംഐ ഡാറ്റ.

X
Top