ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

പിഎംഐ ഉത്പാദന വളര്‍ച്ച തോത് നവംബറില്‍ ഉയര്‍ന്നു, ചെലവ് കുറഞ്ഞു

ന്യൂഡല്‍ഹി: ചരക്ക് വിലയിടിവിന്റെ ഫലമായി രാജ്യത്തെ ഉത്പാദന വളര്‍ച്ച നവംബര്‍ മാസത്തിലും തുടര്‍ന്നു. എസ്ആന്റ്പി പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) 55.7 ആയി മെച്ചപ്പെട്ടത് ഇക്കാര്യം വ്യക്തമാക്കുന്നു. ഒക്ടോബറില്‍ സൂചിക 55.3 രേഖപ്പെടുത്തിയിരുന്നു.

ഇത് തുടര്‍ച്ചയായ 17 ാം മാസമാണ് സൂചിക 50 ന് മുകളില്‍ പ്രിന്റ് ചെയ്യുന്നത്. ഡിമാന്റ് വര്‍ധിച്ചതോടെ ഉത്പാദനം ത്വരിതപ്പെട്ടെന്ന് എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ നിരീക്ഷിക്കുന്നു. മൂന്നുമാസമായി മികച്ച ഉത്പാദന വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തുന്നത്.

ഓര്‍ഡറുകളും കയറ്റുമതിയും ഗണ്യമായി വികസിച്ചതിനെ തുടര്‍ന്നാണിത്. ഇന്‍പുട്ട് സ്റ്റോക്ക് രണ്ടാമത്തെ കൂടിയ വേഗത കൈവരിക്കുന്നതിനും നവംബര്‍ സാക്ഷിയായി. പുതിയ ഓര്‍ഡറുകളുടെ വര്‍ദ്ധനവ് മൂന്ന് മാസത്തെ വേഗതയിലും അന്താരാഷ്ട്ര ഓര്‍ഡറുകള്‍ മെയ്ക്ക് ശേഷമുള്ള ഉയര്‍ച്ചയിലുമാണ്.

മൂന്നുമാസമായി ഓര്‍ഡറുകള്‍ വര്‍ധിക്കുന്നതിന് കാരണം ഉത്സവ സീസണാണെന്നും സര്‍വേ പറഞ്ഞു. അതുകൊണ്ടുതന്നെ, ഉപഭോക്തൃ, ഇടനില ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ടായി. എന്നാല്‍ മൂലധന ഉപകരണങ്ങളുടെ ഡിമാന്റ് ഇടിയുകയും ചെയ്തു.

ആവശ്യകതയും ഉത്പാദനവും വര്‍ദ്ധിച്ചതോടെ തൊഴിലവസരങ്ങളും കൂടി. ഇത്, തുടര്‍ച്ചയായ ഒന്‍പതാം മാസമാണ് ഉത്പാദന മേഖലയില്‍ തൊഴിലവസരങ്ങള്‍ സമൃദ്ധിയാകുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകത കൂടിയിട്ടും ഇന്‍പുട്ട് ചെലവ് കുറഞ്ഞുവെന്ന് സര്‍വേ കാണിക്കുന്നു.

ഉത്പാദന ചെലവിന്റെ വര്‍ദ്ധനവ് തോത് നവംബര്‍ മാസത്തില്‍ 28 മാസത്തെ താഴ്ചയിലാണുള്ളത്. അതുകൊണ്ടുതന്നെ, എസ് ആന്റ് പി ഗ്ലോബല്‍ സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം ഉത്പാദകരും വില ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. പണപ്പെരുപ്പം കുറയാന്‍ തീരുമാനം കാരണമായേക്കും.

ഒക്ടോബറില്‍ പണപ്പെരുപ്പം 9 മാസത്തെ താഴ്ചയായ 6.77 ലേയ്ക്ക് വീണിരുന്നു. ഡിസംബര്‍ 7 ന് ചേരുന്ന ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമെന്ന് കരുതപ്പെടുന്നു.എങ്കിലും 35 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് കേന്ദ്രബാങ്ക് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ റിപ്പോ നിരക്ക് 6.25 ആയി ഉയരുകയും ചെയ്യും. ഒരു വര്‍ഷത്തിനിടയില്‍ ഡിമാന്റ് ഇനിയും വര്‍ധിക്കുമെന്ന സൂചനയാണ് വിപണിയെ ഭരിക്കുന്നത്.
പിഎംഐ പ്രകാരം 50 പോയിന്റിന് മുകളിലുള്ളതെല്ലാം വളര്‍ച്ചയും 50 പോയിന്റിന് താഴെയുള്ളത് ചുരുങ്ങലുമാണ്.

X
Top