Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഉത്പാദന വളര്‍ച്ച തുടര്‍ച്ചയായ രണ്ടാംമാസവും മിതമായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പാദന മേഖല തുടര്‍ച്ചയായ 24-ാം മാസത്തിലും വികസിച്ചു. അതേസമയം ജൂലൈയിലെ വളര്‍ച്ച ജൂണിനെ അപേക്ഷിച്ച് കുറഞ്ഞു. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) പ്രകാരമുള്ള ഉത്പാദനവളര്‍ച്ച ജൂലൈയില്‍ 57.7 ആകുകയായിരുന്നു.

ജൂണിലിത് 57.8 ആയിരുന്നു. ജൂലൈയിലെ ഉത്പാദന വളര്‍ച്ച, 57.7 നിലവാരത്തില്‍ മൂന്നുമാസത്തെ താഴ്ചയിലാണ.് ഉയര്‍ന്ന പണപ്പെരുപ്പമാണ് ഉത്പാദന പ്രക്രിയ മന്ദഗതിയിലാക്കിയ പ്രധാന ഘടകം.

പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇതോടെ ഉത്പാദനത്തിന് ചെലവേറി. അസംസ്‌കൃതവസ്തുക്കള്‍ക്ക്, പ്രത്യേകിച്ചും പരുത്തിപോലുള്ളവയ്ക്ക് ഉയര്‍ന്ന വിലയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്‍പുട്ട് കോസ്റ്റ് ജൂലൈയില്‍ 9 മാസത്തെ ഉയര്‍ച്ചയിലാണ്.അതേസമയം പുതിയ ഓര്‍ഡറുകള്‍ ശക്തമായി തുടരുന്നുണ്ട്. വിദേശ ഓര്‍ഡറുകള്‍ നിലവില്‍ സമ്പന്നമാണ്.

ഭാവി ഉത്പാദന ഉപസൂചിക 65.3 നിലവാരത്തിലാണുള്ളത്. ജൂണിനേക്കാള്‍ അല്‍പം കുറവ്. ആഗോള മാന്ദ്യം ഭീഷണി ഉയര്‍ത്തുമ്പോഴും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഇക്കണോമിക്‌സ് ഡയറക്ടര്‍ ആന്‍ഡ്രൂ ഹാര്‍ക്കര്‍ അഭിപ്രായപ്പെടുന്നു.

ശേഷിയിലെ സമ്മര്‍ദ്ദം തൊഴില്‍ വിപുലീകരിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും, ഹാര്‍ക്കര്‍ പറഞ്ഞു.എട്ട് പ്രധാന ഇന്‍ഫ്രാസ്ട്രക്ച്വര്‍ മേഖലകളുടെ ഉത്പാദന വളര്‍ച്ച ജൂണില്‍ അഞ്ച്മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.

X
Top