ക്ലെയിം തീര്‍പ്പാക്കല്‍: സ്റ്റാര്‍ ഹെല്‍ത്ത് വീഴ്ചകള്‍ വരുത്തിയതായി റിപ്പോര്‍ട്ട്വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിർമ്മിക്കും; 271 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി സർക്കാർമാന്ദ്യത്തിന്റെ ഘട്ടം രാജ്യം പിന്നിട്ടുവെന്ന് ഗോള്‍ഡ്മാന്‍ സാക്സ്ജിഎസ്ടി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയവർക്ക് പ്രത്യേക ആംനസ്റ്റി പദ്ധതിയുമായി ജിഎസ്ടി വകുപ്പ്വിഴിഞ്ഞം വിജിഎഫ്: വരുമാനത്തിന്റെ 20% തിരികെനൽകണം

ഒട്ടേറെ ഓഹരികള്‍ തിരുത്തല്‍ മൂലമുണ്ടായ നഷ്‌ടം നികത്തി

മുംബൈ:1000 കോടി രൂപക്ക്‌ മുകളില്‍ വിപണിമൂല്യമുള്ള ഓഹരികളില്‍ നാലിലൊന്നും ഒക്‌ടോബര്‍ ഒന്നിനും ഫെബ്രുവരി 28നും ഇടയില്‍ ഉണ്ടായ നഷ്‌ടം നികത്തി. തിരുത്തലിനെ തുടര്‍ന്ന്‌ അമിതമായി വിറ്റഴിക്കപ്പെട്ട ഓഹരികള്‍ ശക്തമായ കരകയറ്റമാണ്‌ നടത്തിയത്‌.

1000 കോടി രൂപക്ക്‌ മുകളില്‍ വിപണിമൂല്യമുള്ള 1415 ഓഹരികളില്‍ 331ഉം അഞ്ച്‌ മാസം കൊണ്ടുണ്ടായ നഷ്‌ടം നികത്തുകയോ ഒക്‌ടോബര്‍ ഒന്നിലെ വിലയ്‌ക്ക്‌ മുകളിലെത്തുകയോ ചെയ്‌തിട്ടുണ്ട്‌. മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ 127 ഓഹരികളുടെ വില 15 ശതമാനത്തിലേറെ ഉയര്‍ന്നു.

ഇവയില്‍ 59 ഓഹരികള്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ നേട്ടം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കുമെന്നാണ്‌ അനലിസ്റ്റുകള്‍ പറയുന്നത്‌. നിഫ്‌റ്റി മാര്‍ച്ചില്‍ ഇതുവരെ ഏഴ്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌. ഒക്‌ടോബറിനും ഫെബ്രുവരിക്കും ഇടയില്‍ 14 ശതമാനം ഇടിവ്‌ നേരിട്ടതിനു ശേഷമുള്ള കരകയറ്റമാണ്‌ ഇത്‌.

നിഫ്‌റ്റി മിഡ്‌കാപ്‌ 150, സ്‌മോള്‍കാപ്‌ 250 എന്നീ സൂചികകള്‍ മാര്‍ച്ചില്‍ യഥാക്രമം 9.5 ശതമാനവും 11 ശതമാനവും നേട്ടം രേഖപ്പെടുത്തി. ഒക്‌ടോബറിനും ഫെബ്രുവരിക്കും ഇടയില്‍ ഈ സൂചികള്‍ നേരിട്ട ഇടിവ്‌ യഥാക്രമം 20.5ഉം 25ഉം ശതമാനമാണ്‌.

X
Top