Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മാപ്‌മൈഇന്ത്യ കോഗോ ടെക് ലാബ്‌സിന്റെ ഓഹരികൾ ഏറ്റെടുത്തു

മുംബൈ: കോഗോ ടെക് ലാബ്‌സിന്റെ 26.37 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി സി.ഇ ഇൻഫോ സിസ്റ്റംസ് (മാപ്‌മൈഇന്ത്യ) അറിയിച്ചു. മാപ്പുകളും നാവിഗേഷനും സംയോജിപ്പിച്ച് ട്രാവൽ & ഹൈപ്പർ-ലോക്കൽ ഡിസ്‌കവറി, കൊമേഴ്‌സ്, സോഷ്യൽ, ഗാമിഫൈഡ് പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിനായിയാണ് ഈ ഓഹരി ഏറ്റെടുക്കൽ.

26.37 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ചെലവ് 1.25 മില്യൺ ഡോളറാണ് (10 കോടി രൂപ). ഒപ്പം രണ്ട് വർഷത്തിനുള്ളിൽ കോഗോ ടെക് ലാബ്‌സിലെ ഓഹരി പങ്കാളിത്തം 50 ശതമാനമായി ഉയർത്താൻ കമ്പനി ഉദ്ദേശിക്കുന്നു. ഉപയോക്താക്കൾ യാത്ര ചെയ്യുമ്പോൾ കൊഗോകോയിൻ ലഭിക്കുന്ന ഒരു ഗേമിഫൈഡ് സോഷ്യൽ ട്രാവൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് കോഗോ.

ഈ കോയിൻ കോഗോ മാർക്കറ്റിലെ ഹോട്ടലുകൾ, സേവനങ്ങൾ, ആക്‌സസറികൾ, സ്റ്റോറുകൾ എന്നിവയിൽ ചെലവഴിക്കാം. കോഗോയുടെ ഗാമിഫൈഡ് ട്രാവൽ, ഔട്ട്‌ഡോർ, ഹൈപ്പർ-ലോക്കൽ ഉള്ളടക്കം, കമ്മ്യൂണിറ്റി & കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്നിവയെ മാപ്പിൾസ് എൻ-കേസ് സ്യൂട്ടിലേക്ക് സമന്വയിപ്പിച്ചുകൊണ്ട് ഉപഭോക്തൃ ഇടപഴകലും ബ്രാൻഡ് ലോയൽറ്റിയും വർധിപ്പിക്കാൻ ഈ ഇടപാട് സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡിജിറ്റൽ മാപ്പ് ഡാറ്റ, ജിപിഎസ് നാവിഗേഷൻ, ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, സോഫ്‌റ്റ്‌വെയർ എന്നി സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന കമ്പനിയാണ് സി.ഇ ഇൻഫോ സിസ്റ്റംസ് (മാപ്‌മൈഇന്ത്യ).

X
Top