ഡൽഹി: 500 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ പദ്ധതിക്ക് “മാപ് മൈ ഇന്ത്യ” ബോർഡ് അംഗീകാരം നൽകിയതായി ഹോം ഗ്രൗൺ നാവിഗേഷൻ സേവന സ്ഥാപനം റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
മാപ് മൈ ഇന്ത്യ എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന സിഇ ഇൻഫോ സിസ്റ്റം , ഇക്വിറ്റി ഡൈല്യൂഷൻ വഴിയുള്ള ധനസമാഹരണത്തിന് മുമ്പ് ഓഹരി ഉടമകളുടെ അനുമതിയും മറ്റ് നിയമപരമായ അംഗീകാരവും തേടേണ്ടതുണ്ട്.
ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി , കമ്പനിയുടെ 2 രൂപ വീതം മുഖവിലയുള്ള (ഇക്വിറ്റി ഷെയറുകൾ) മൊത്തം 500 കോടി രൂപയിലോ തത്തുല്യമായ തുകയ്‌ക്കോ ഇഷ്യു ചെയ്തുകൊണ്ട് ഫണ്ട് സ്വരൂപിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു.
ക്യുഐപി വഴിയുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കുമായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനും കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി.