Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഡൽഹി സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ച് മാപ്മൈഇന്ത്യ

മുംബൈ: ഡൽഹി സർക്കാരുമായി ധാരണാപത്രത്തിൽ ഏർപ്പെട്ട് സിഇ ഇൻഫോ സിസ്റ്റംസ് (മാപ്മൈഇന്ത്യ). ഇവി ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിന് ഒരു വെബ് ആപ്ലിക്കേഷൻ ടൂൾ വികസിപ്പിക്കുന്നതിനാണ് കമ്പനി ഡെൽഹിയിലെ എൻസിടി ഗവൺമെന്റുമായി ധാരണാപത്രം ഒപ്പുവെച്ചത്.

നിലവിലുള്ള സർക്കാർ കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ ചാർജിംഗ് സ്റ്റേഷനുകൾ തിരിച്ചറിയാൻ ഈ വെബ് ആപ്ലിക്കേഷൻ സഹായിക്കും. കൂടാതെ ഈ പങ്കാളിത്തം തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കസ്റ്റമൈസ് ചെയ്യാവുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ഗതാഗത വകുപ്പിനെ സഹായിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ഗതാഗതം) ആശിഷ് കുന്ദ്ര പറഞ്ഞു.

വാഹനങ്ങളുടെ ശരാശരി ദൂരം/ചലനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാപ്പ് ചെയ്യാനുള്ള കഴിവും ഈ ഉപകരണത്തിന് ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ മാപ്പ് ഡാറ്റ, ജിപിഎസ് നാവിഗേഷൻ, ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, സോഫ്‌റ്റ്‌വെയർ എന്നിവ വാഗ്‌ദാനം ചെയ്യുന്ന കമ്പനിയാണ് സിഇ ഇൻഫോ സിസ്റ്റംസ് (മാപ്മൈഇന്ത്യ). ഈ കരാർ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.03% ഉയർന്ന് 1339.15 രൂപയിലെത്തി.

X
Top