മുംബൈ: ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന്റെ 69 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഏറ്റെടുത്ത് മാരത്തൺ എഡ്ജ് ഇന്ത്യ ഫണ്ട് I.
ന്യൂജെൻ സോഫ്റ്റ്‌വെയറിന്റെ ഓഹരി മൂലധത്തിന്റെ 2.85 ശതമാനം വരുന്ന 20,00,000 ഓഹരികൾ മാരത്തൺ എഡ്ജ് ഇന്ത്യ സ്വന്തമാക്കിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. ഓഹരികൾ ഓരോന്നിനും ശരാശരി 345 രൂപ നിരക്കിൽ നടന്ന ഇടപാടിന്റെ മൂല്യം 69 കോടി രൂപയാണ്.
അതേസമയം, ഇന്ത്യ അക്കോൺ ഐസിഎവിയും അൽ മെഹ്‌വാർ കൊമേഴ്‌സ്യൽ ഇൻവെസ്റ്റ്‌മെന്റ് എൽഎൽസിയും ചേർന്ന് കമ്പനിയുടെ 14,85,132 ഓഹരികൾ വിറ്റഴിച്ചു. ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (ബിപിഎം), എന്റർപ്രൈസ് കണ്ടന്റ് മാനേജ്‌മെന്റ് (ഇസിഎം) എന്നി സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയാണ് ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്. ഇതിന് 40-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
വെള്ളിയാഴ്ച ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്നോളജീസിന്റെ ഓഹരികൾ 0.87 ശതമാനം ഇടിഞ്ഞ് 340.55 രൂപയിൽ വ്യാപാരം നടത്തുന്നു.