ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എക്‌സ് ഡിവിഡന്റ് ദിനം നേരിയ നേട്ടം സ്വന്തമാക്കി എല്‍ഐസി ഓഹരി

മുംബൈ: എക്‌സ് ഡിവിഡന്റാകുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഓഹരികള്‍ വ്യാഴാഴ്ച അര ശതമാനം ഉയര്‍ന്നു. 679 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഗസ്റ്റ് 26 നാണ് കമ്പനി റെക്കോര്‍ഡ് തീയതി നിശ്ചയിച്ചത്.

10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപയാണ് ലാഭവിഹിതം.ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയായ 675.90 രൂപ പരിഗണിക്കുമ്പോള്‍ 0.22 ശതമാനമാണ് ലാഭവിഹിത ആദായം. 902-949 യാണ് ഇന്‍ഷൂറന്‍സ് ഭീമനായ എല്‍ഐസിയുടെ ഓഹരികളുടെ ഐപിഒ വില.

867.20 രൂപയുടെ ഡിസ്‌ക്കൗണ്ട് തുകയില്‍ ബിഎസ്ഇയിലും 872 രൂപയില്‍ എന്‍എസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്തു. അതിനു ശേഷം എക്കാലത്തേയുമുയരമായ 918.95 രൂപ രേഖപ്പെടുത്തിയ ഓഹരി പിന്നീട് തകര്‍ച്ച നേരിട്ട് 650രൂപയിലേയ്ക്ക് താഴുകയായിരുന്നു.

ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 23,127.21 ശതമാനമാക്കി കമ്പനി വര്‍ധിപ്പിച്ചിരുന്നു. 682.89 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം.പ്രീമിയം വരുമാനം 20.95 ശതമാനം ഉയര്‍ത്തി 98,351.76 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.

X
Top