ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പുതുവത്സരാഴ്ചയില്‍ നഷ്ടം നേരിട്ട് വിപണി

കൊച്ചി: പുതുവത്സരത്തിലെ ആദ്യആഴ്ചയില്‍ വിപണി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. സെന്‍സെക്‌സ് 940.37 പോയിന്റ് അഥവാ 1.54 ശതമാനം താഴ്ന്ന് 59,900.37 ലെവലിലും നിഫ്റ്റി50 254.85 പോയിന്റ് അഥവാ 1.35 ശതമാനം താഴ്ന്ന് 17859.45 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, നിഫ്റ്റി ഐടി,നിഫ്റ്റി മീഡിയ എന്നിവ 2.3 ശതമാനം വീതം പോയിന്റുകളാണ് പൊഴിച്ചത്.

നിഫ്റ്റിബാങ്ക് 2 ശതമാനവും റിയാലിറ്റി 1.4 ശതമാനവും നഷ്ടപ്പെടുത്തി. ബിഎസ്ഇ ലാര്‍ജ്ക്യാപ്,മിഡക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.3 ശതമാനം,0.58 ശതമാനം,0.5 ശതമാനം താഴ്ച വരിച്ചു. വിദേശനിക്ഷേപകര്‍ അറ്റ വില്‍പനക്കാരാകുന്നതിനും വിപണി സാക്ഷിയായി.

7813.44 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കഴിഞ്ഞയാഴ്ച പിന്‍വലിക്കപ്പെട്ടത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2756.58 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക് അര ശതമാനമാണ് നഷ്ടപ്പെടുത്തിയത്.

വിജയ ഡയഗ്‌നോസ്റ്റിക് സെന്റര്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ്, ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ്, റുഷില്‍ ഡെക്കോര്‍, ജിആര്‍എം ഓവര്‍സീസ്, പ്രതാപ് സ്‌നാക്‌സ്, മോര്‍പെന്‍ ലബോറട്ടറീസ്, ഡൈനമിക് പ്രൊഡക്ട്‌സ്, എഡിഎഫ് ഫുഡ്‌സ് ഇന്‍ഡസ്ട്രീസ്, ജെഎംസി പ്രോജക്ട്‌സ് (ഇന്ത്യ) എന്നിവ 8-10 ശതമാനം തകര്‍ച്ച നേരിട്ടു. ബിഎഫ് ഇന്‍വെസ്റ്റ്മെന്റ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടിഡി പവര്‍ സിസ്റ്റംസ്, സിഗാച്ചി ഇന്‍ഡസ്ട്രീസ്, ഇന്‍ഡോ അമൈന്‍സ്, ടിവിഎസ് ശ്രീചക്ര, ആപ്ടെക്, നെല്‍കാസ്റ്റ് എന്നിവ 15-28 ശതമാനം ഉയര്‍ച്ച കൈവരിച്ച സ്‌മോള്‍ക്യാപുകളാണ്.

X
Top