മുബൈ: ബിഎസ്ഇ ലിസ്റ്റ്ഡ് കമ്പനികളുടെ വിപണി മൂല്യം ബുധനാഴ്ച 300 ലക്ഷം കോടി രൂപയിലെത്തി. ആദ്യമായാണ് ഇത്രയും വലിയ വിപണി മൂല്യം ബിഎസ്ഇ കമ്പനികള്‍ നേടുന്നത്. കമ്പനികളുടെ വിപണി മൂലധനം മാര്‍ച്ച് 28 മുതല്‍ ഇതുവരെ 18.5 ശതമാനമാണ് ഉയര്‍ന്നത്.
ഈ വര്‍ഷം ഇതുവരെ 6.6 ശതമാനം വളര്‍ന്നു. ബെഞ്ച്മാര്‍ക്ക് സെന്‍സെക്സും നിഫ്റ്റിയും മാര്‍ച്ച് 28 മുതല്‍ ഏകദേശം 13 ശതമാനം വീതമാണ് നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷം ഇതുവരെ ഇരു സൂചികകളും 6 ശതമാനം മുന്നേറി.
അതേസമയം ബിഎസ്ഇ മിഡ്ക്യാപ്,സ്മോള്‍ക്യാപ് സൂചികകളുടെ നേട്ടം മാര്‍ച്ച് 28 മുതല്‍ 23 ശതമാനം വീതവും നടപ്പ് വര്‍ഷം 13 ശതമാനം വീതവുമാണ്. ജൂണ്‍ പാദത്തില്‍ 10 ബില്യണ്‍ ഡോളറിലധികമാണ് വിദേശ നിക്ഷേപകര്‍ നടത്തിയ നിക്ഷേപം . ഇതാണ് വിപണിയെ ഉയര്‍ത്തിയ നിര്‍ണ്ണായ ഘടകം.
2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ വാങ്ങലാണിത്.