
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 260.12 പോയിന്റ് അഥവാ 0.40 ശതമാനം താഴ്ന്ന് 65586.38 ലെവലിലും നിഫ്റ്റി 61.80 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 19509 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1612 ഓഹരികള്‍ മുന്നേറുമ്പോള്‍ 1220 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
107 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഭാരതി എയര്‍ടെല്‍,ടെക് മഹീന്ദ്ര,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടൈറ്റന്‍,എന്‍ടിപിസി,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. എച്ച്‌സിഎല്‍ ടെക്ക്,ഐസിഐസിഐ ബാങ്ക്,ബജാജ് ഫിനാന്‍സ്,ടിസിഎസ്, മാരുതി സുസുക്കി, ഐടിസി,എച്ച് യുഎല്‍,വിപ്രോ,എസ്ബിഐ,റിലയന്‍സ് എന്നിവ നഷ്ടത്തിലായി.
മേഖലകളില്‍ ബാങ്ക് അര ശതമാനവും റിയാലിറ്റി 1.14 ശതമാനവും നഷ്ടത്തിലായപ്പോള്‍ ഫാര്‍മയും ലോഹവും അരശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.13 ശതമാനം ദുര്‍ബലമായി.മിഡ്ക്യാപ് 0.35 ശതമാനം ഉയര്‍ന്നിട്ടുണ്ട്.