Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വിപണി നേരിട്ടത് 1 ശതമാനത്തിന്റെ പ്രതിവാര ഇടിവ്, റെക്കോര്‍ഡ് താഴ്ച വരിച്ച് രൂപ

മുംബൈ: സെപ്തംബര്‍ 30 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പൊഴിച്ചത് 1 ശതമാനം പോയിന്റ്. ആദ്യ നാല് ദിവസങ്ങളില്‍ ദുര്‍ബലമായി തുടര്‍ന്നതിന് ശേഷം, അവസാന ദിവസത്തിലെ വീണ്ടെടുപ്പിലൂടെ വിപണി നില മെച്ചപ്പെടുത്തുകയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്ക് വര്‍ദ്ധന 50 ബിപിഎസില്‍ ഒതുങ്ങിയത് ഗുണം ചെയ്തു.

ആഴ്ചാവസാനത്തില്‍, സെന്‍സെക്‌സ് 672 പോയിന്റ് അല്ലെങ്കില്‍ 1.34 ശതമാനം താഴ്ന്ന് 57,426.92 ലും നിഫ്റ്റി 50 233 പോയിന്റ് അല്ലെങ്കില്‍ 1.34 ശതമാനം ഇടിവ് നേരിട്ട് 17,094.3 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.6 ശതമാനം താഴ്ച വരിച്ചപ്പോള്‍ ആരതി ഇന്‍ഡസ്ട്രീസ്, സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, ആര്‍ഇസി, ഭാരത് ഫോര്‍ജ്, എന്‍എച്ച്പിസി, ടോറന്റ് പവര്‍, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവ നഷ്ടത്തിലായി.

അബോട്ട് ഇന്ത്യ, ലുപിന്‍, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍, യുണൈറ്റഡ് ബ്രൂവറീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, അദാനി വില്‍മര്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയുടെ വീഴ്ച ബിഎസ്ഇ ലാര്‍ജ് ക്യാപ് ഇന്‍ഡക്‌സില്‍ നിന്നും 1.6 ശതമാനം എടുത്തുമാറ്റി.

സൈഡസ് ലൈഫ് സയന്‍സസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ സ്‌മോള്‍ക്യാപ്പ് സൂചിക 1.2 ശതമാനം താഴ്ച വരിച്ചെങ്കിലും പ്രൂഡന്റ് കോര്‍പ്പറേറ്റ് അഡൈ്വസറി സര്‍വീസസ്, ട്രാന്‍സ്‌ഫോര്‍മറുകള്‍ ആന്‍ഡ് റക്റ്റിഫയേഴ്‌സ് ഇന്ത്യ, അസോസിയേറ്റഡ് ആല്‍ക്കഹോള്‍ ആന്‍ഡ് ബ്രൂവറീസ്, ഫോര്‍ബ്‌സ് ഗോകാക്, ഡൈനമിക് പ്രോഡക്ട്‌സ്, ശിവാലിക് ബിമെറ്റല്‍ കണ്‍ട്രോള്‍സ്, ഇസാബ് ഇന്ത്യ, ബജാജ് ഇലക്ട്രിക്കല്‍സ്, ജെടിഎല്‍ ഇന്‍ഫ്രാ, കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മസാഗോണ്‍ ഡോക്ക് എന്നീ ഓഹരികള്‍ 10 ശതമാനത്തോളം കൂട്ടിച്ചേര്‍ത്തു.

വിപണി മൂലധനം നഷ്ടപ്പെട്ട കാര്യത്തില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നില്‍. ഐടിസി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ എന്നിവ തൊട്ടുപിന്നില്‍ നില്‍ക്കുന്നു.അതേസമയം ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ അവരുടെ വിപണി മൂല്യത്തിന്റെ ഭൂരിഭാഗവും കൂട്ടിച്ചേര്‍ത്തു.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, നിഫ്റ്റി മെറ്റല്‍ സൂചിക 4.3 ശതമാനവും നിഫ്റ്റി എനര്‍ജി സൂചിക 3.4 ശതമാനവും നിഫ്റ്റി ഓട്ടോ, റിയാലിറ്റി സൂചികകള്‍ 3 ശതമാനം വീതവും ഇടിവ് നേരിട്ടു. അതേസമയം, നിഫ്റ്റി ഫാര്‍മ സൂചിക ഏകദേശം 3 ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 1.5 ശതമാനവും ഉയര്‍ന്നു.വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐകള്‍) 15,862.48 കോടി രൂപയുടെ ഇക്വിറ്റികള്‍ വിറ്റപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 15,988.29 കോടി രൂപയുടെ ഇക്വിറ്റികള്‍ വാങ്ങി.

സെപ്തംബര്‍ മാസത്തില്‍, എഫ്‌ഐഐകള്‍ 18,308.30 കോടി രൂപയുടെ ഇക്വിറ്റികളാണ് വില്‍പന നടത്തിയത്. ഡിഐഐകള്‍ 14,119.75 കോടി രൂപയുടെ ഇക്വിറ്റികളും വിറ്റു. രൂപ 81.95 എന്ന റെക്കോര്‍ഡ് താഴ്ച വരിക്കുന്നതിനും വിപണി സാക്ഷിയായി.

X
Top