Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പ്രതിവാര നേട്ടം തുടര്‍ന്ന് ആഭ്യന്തര വിപണി

മുംബൈ: ഇന്ത്യന്‍ ആഭ്യന്തര വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിവാര നേട്ടം രേഖപ്പെടുത്തി. മെച്ചപ്പെട്ട യുഎസ് ജിഡിപി ഡാറ്റ, പോസിറ്റീവ് വരുമാനം, എഫ്ഐഐ പിന്തുണ എന്നിവയുടെ പിന്തുണയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 1 ശതമാനം ഉയരുകയായിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 652.7 പോയിന്റ് അല്ലെങ്കില്‍ 1.10 ശതമാനം ഉയര്‍ന്ന് 59,959.85 ലും നിഫ്റ്റി 50 210.5 പോയിന്റ് അല്ലെങ്കില്‍ 1.19 ശതമാനം കൂടി 17,786.8 ലെവലിലും ആഴ്ച അവസാനിപ്പിച്ചു.

മിഡ് ക്യാപ്പ് ഓഹരികള്‍
മിഡ് ക്യാപ്പ് ഓഹരികളായ ബാങ്ക് ഓഫ് ഇന്ത്യ, എസ്‌ജെവിഎന്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, കാനറ ബാങ്ക്, ഭാരത് ഫോര്‍ജ് എന്നിവ 1 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഗ്ലാന്‍ഡ് ഫാര്‍മ, ഷാഫ്ലര്‍ ഇന്ത്യ, ലോറസ് ലാബ്സ്, ഡല്‍ഹിവേരി, പേജ് ഇന്‍ഡസ്ട്രീസ്, ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍, ടാറ്റ എല്‍ക്സി എന്നിവ 5 ശതമാനത്തിനും 14 ശതമാനത്തിനും ഇടയില്‍ പോയിന്റുകള്‍ പൊഴിച്ചു.
ടാറ്റ മോട്ടോഴ്സ് – ഡിവിആര്‍, മാരുതി സുസുക്കി ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യുണൈറ്റഡ് സ്പിരിറ്റ്സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍ടിപിസി, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ എന്നിവയുടെ പിന്തുണയില്‍ ബിഎസ്ഇ ലാര്‍ജ് ക്യാപ്പ് 1 ശതമാനമാണ് ഉയര്‍ന്നത്.

സ്‌മോള്‍ക്യാപ്പ്
ഡി-ലിങ്ക് ഇന്ത്യ, ഇന്‍ഫിബീം അവന്യൂസ്, ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് റക്റ്റിഫയേഴ്സ് ഇന്ത്യ, ഭാരത് ബിജ്ലി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, ജെ കുമാര്‍ ഇന്‍ഫ്രാ പ്രോജക്ട്സ്, സാസ്‌കെന്‍ ടെക്നോളജീസ്, രാമ സ്റ്റീല്‍ ട്യൂബ്സ്, ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍, ദനി സര്‍വീസസ്, എച്ച്പിഎല്‍ ഇലക്ട്രിക് ആന്റ് പവര്‍, ഐഐഎഫ്എല്‍ ഫിനാന്‍സ്, റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ 15-31 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

ശാരദ ക്രോപ്ചെം, ബോംബെ ഡൈയിംഗ്, രാജ്രതന്‍ ഗ്ലോബല്‍ വയര്‍, കെപിഐ ഗ്രീന്‍ എനര്‍ജി, തിരുമലൈ കെമിക്കല്‍സ്, കാര്‍ട്രേഡ് ടെക്, പ്രിന്‍സ് പൈപ്പ്സ് & ഫിറ്റിംഗ്സ്, കാന്റബില്‍ റീട്ടെയില്‍ ഇന്ത്യ, മൊണാര്‍ക്ക് നെറ്റ്വര്‍ത്ത് ക്യാപിറ്റല്‍, സുമിറ്റോമോ കെമിക്കല്‍ ഇന്ത്യ, ആപ്കോടെക്സ് ഇന്‍ഡസ്ട്രീസ്, ഡിസിഎം നൂല്‍സ്റാന്‍, റൂബി എം എന്നിവ 7-13 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ്പ് സൂചിക 0.4 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.

മേഖല സൂചികകള്‍
മേഖലകള്‍ പരിശോദിക്കുമ്പോള്‍ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 5 ശതമാനവും നിഫ്റ്റി ഓട്ടോ സൂചിക 4 ശതമാനവും നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചിക 3.2 ശതമാനവുമാണ് ഉയര്‍ന്നത്.

നിഫ്റ്റി എഫ്എംസിജി സൂചിക 0.7 ഇടിവ് നേരിടുകയും ചെയ്തു.

വിപണി മൂല്യം
ബിഎസ്ഇ സെന്‍സെക്സ് ഓഹരികളില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൂടുതല്‍ വിപണി മൂല്യം കൂട്ടിച്ചേര്‍ത്തു. മാരുതി സുസുക്കി ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ പിന്തുടരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവ വിപണി മൂലധനത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുത്തി.

വിദേശനിക്ഷേപം
ആഴ്ചയില്‍, വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐകള്‍) 3,986.25 കോടി രൂപയുടെ ഇക്വിറ്റികള്‍ വാങ്ങി, അറ്റ വാങ്ങല്‍കാരായപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 1,240.47 കോടി രൂപയുടെ ഇക്വിറ്റികള്‍ വില്‍പന നടത്തി. എന്നാല്‍ ഒക്ടോബര്‍മാസത്തില്‍ ഇതുവരെ വിദേശ സ്ഥാപന നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായി തുടരുകയാണ്.

4,667.67 കോടി രൂപയുടെ ഇക്വിറ്റികളാണ് എഫ്‌ഐഐകള്‍ ഈമാസം വിറ്റത്. ഡിഐഐ 10,384.07 കോടി രൂപയുടെ ഇക്വിറ്റികള്‍ വാങ്ങുകയും ചെയ്തു. ആഴ്ച അവസാനിക്കുമ്പോള്‍ 39 പൈസ നഷ്ടപ്പെടുത്തി 82.47 ലാണ് ഡോളറിനെതിരെ രൂപയുള്ളത്.

X
Top