ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നാലാം പ്രതിവാര നേട്ടം സ്വന്തമാക്കി ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ നാലാം ആഴ്ചയിലും നേട്ടം സ്വന്തമാക്കി. മികച്ച യു.എസ് പണപ്പെരുപ്പ ഡാറ്റ, വിദേശ സ്ഥാപന നിക്ഷേപകരുടെ വാങ്ങല്‍, രൂപയുടെ മൂല്യവര്‍ധനവ് എന്നിവയാണ് സൂചികകളെ തുണച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 844.68 പോയിന്റ് അഥവാ 1.38 ശതമാനം ഉയര്‍ന്ന് 61,795.04 ലും നിഫ്റ്റി 50 232.55 പോയിന്റ് അഥവാ 1.28 ശതമാനം ഉയര്‍ന്ന് 18,349.7 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

സൊമാറ്റോ, എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ് (നിക്കാ), ബാങ്ക് ഓഫ് ബറോഡ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പിന്‍ബലത്തില്‍ ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക 1 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ രാംകോ സിമന്റ്‌സ്, അരബിന്ദോ ഫാര്‍മ,ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, ദീപക് നൈട്രേറ്റ് എന്നിവ ബിഎസ്ഇ മിഡ്ക്യാപ്പിനെ 0.7 ശതമാനം ദുര്‍ബലമാക്കി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, സംവര്‍ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, സുപ്രീം ഇന്‍ഡസ്ട്രീസ്, എന്‍ഡ്യൂറന്റ് ടെക്‌നോളജീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മിഡക്യാപ്പുകള്‍.

7-12 ശതമാനമാണ് ഈ ഓഹരികള്‍ ഉയര്‍ന്നത്. ബിഎസ്ഇ സ്‌മോള് ക്യാപ് സൂചിക 0.4 ശതമാനം ഇടിവ് നേരിട്ടു. ടിസിപിഎല്‍ പാക്കേജിംഗ്, ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്, കാംധേനു എച്ച്എല്‍വി, ഫ്യൂച്ചര്‍ റീട്ടെയില്‍, സാങ്വി മൂവേഴ്‌സ്, ന്യൂലാന്‍ഡ് ലബോറട്ടറീസ്, എസ്എംഎസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, എഫ്‌ഐഇഎം ഇന്‍ഡസ്ട്രീസ്, ലുമാക്‌സ് ഇന്‍ഡസ്ട്രീസ്, എംപിഎസ്, ഇന്ദ്രപ്രസ്ഥ മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ ഫുഡ്‌സ്, ടൈമെക്‌സ് ഗ്രൂപ്പ് ഇന്ത്യ, കെപിഐ ഗ്രീന്‍ എനര്‍ജി, സ്വാന്‍ എനര്‍ജി, ദുന്‍സേരി വെഞ്ച്വേഴ്‌സ്, അജ്മീര റിയാലിറ്റി എന്നിവ 15-23 ശതമാനം നേട്ടമുണ്ടാക്കി.

വിപണി മൂല്യം ഏറ്റവുമധികം ഉയര്‍ത്തിയത് എച്ച്ഡിഎഫ്‌സി ബാങ്കാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ പിന്തുടരുന്നു. ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍ കമ്പനി എന്നിവ മാര്‍ക്കറ്റ് ക്യാപ്പിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുത്തുകയും ചെയ്തു.

നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 6.5 ശതമാനവും നിഫ്റ്റി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 3 ശതമാനവും നിഫ്റ്റി ബാങ്ക്, മെറ്റല്‍ സൂചികകള്‍ 2 ശതമാനവും ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ഫാര്‍മ സൂചികയും നിഫ്റ്റി ഓട്ടോ സൂചികയും ഇടിവ് നേരിട്ടു. യഥാക്രമം 3 ശതമാനവും 1.7 ശതമാനവുമാണ് ഇവ ദുര്‍ബലമായത്. വിദേശ സ്ഥാപന നിക്ഷേപകര്‍ 6329.63 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 2255.91 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.

162 പൈസ നേട്ടത്തില്‍ രൂപ 80.81 ല്‍ ക്ലോസ് ചെയ്യുന്നതിനും ആഴ്ച സാക്ഷിയായി. ആഴ്ചയുടെ തുടക്കത്തില്‍ 82.43 ആയിരുന്നു നിരക്ക്.

X
Top