സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

പ്രതിവാര നഷ്ടം നേരിട്ട് വിപണി, നിഫ്റ്റി 19300 നരികെ

മുംബൈ: ഇന്ത്യന്‍ വിപണി, ആഴ്ച, നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 2023.36 പോയിന്റ് അഥവാ 0.31 ശതമാനം താഴ്ന്ന് 64948.66 ലെവലിലും നിഫ്റ്റി 55.10 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 19310.15 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സൂചികകള്‍ ഇടിവ് നേരിടുന്നത്.

പ്രതിവാര കണക്കെടുപ്പില്‍ നിഫ്റ്റി അര ശതമാനം പൊഴിച്ചു.ഹീറോ മോട്ടോകോര്‍പ്പ്, ടിസിഎസ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുക്കി, നെസ്ലെ ഇന്ത്യ എന്നിവ നേട്ടത്തിലായി.

എഫ്എംസിജി, പവര്‍ എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും താഴ്ച വരിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 1.5 ശതമാനവും മെറ്റല്‍ സൂചിക ഒരു ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top