
മുംബൈ: വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് 542.10 പോയിന്റ് അഥവാ 0.82 ശതമാനം താഴ്ന്ന് 65240.68 ലെവലിലും നിഫ്റ്റി 144.80 പോയിന്റ് അഥവാ 0.74 ശതമാനം താഴ്ന്ന് 19381.70 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1758 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1702 ഓഹരികള്‍ പിന്‍വലിഞ്ഞു.
145 ഓഹരി വിലകളില്‍ മാറ്റമില്ല യുപിഎല്‍,ടൈറ്റന്‍,ബജാജ് ഫിന്‍സര്‍വ്,ഒഎന്‍ജിസി,ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ കനത്ത ഇടിവ് നേരിട്ടവ.അദാനി എന്റര്‍പ്രൈസസ്,ഐഷര്‍ മോട്ടോഴ്‌സ്,ഡിവിസ് ലാബ്‌സ്,ഇന്‍ഫോസിസ്,അദാനി പോര്‍ട്ട്‌സ് എന്നിവ നേട്ടമുണ്ടാക്കി.
മേഖലകളില്‍ ഫാര്‍മ 1 ശതമാനമുയര്‍ന്നപ്പോള്‍ ബാങ്ക്,ലോഹം,ഓയില്‍ ആന്റ് ഗ്യാസ്,റിയാലിറ്റി എന്നിവ 1-2 ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെയാണ് ക്ലോസ് ചെയ്തത്.