
മുംബൈ: ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ധനനയം പുറത്തുവന്നതിന് പിന്നാലെ വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 307.63 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 65688.18 ലെവലിലും നിഫ്റ്റി 89.40 പോയിന്റ് അഥവാ 0.46 ശതമാനം താഴ്ന്ന് 19543.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1649 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1851 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
132 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഏഷ്യന്‍ പെയിന്റ്‌സ്,ഐടിസി,കോടക് മഹീന്ദ്ര ബാങ്ക്, ബ്രിട്ടാനിയ,അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടവ.അദാനി എന്റര്‍പ്രൈസസ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,അദാനി പോര്‍ട്ട്‌സ്,ടൈറ്റന്‍,ഒഎന്‍ജിസി എന്നിവ നേട്ടത്തിലായി.
മേഖലകളില്‍ ലോഹം,ഊര്‍ജ്ജം എന്നിവയൊഴികെയുള്ളവ നഷ്ടം നേരിട്ടപ്പോള്‍ എഫ്എംസിജി,പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ്,ഹെല്‍ത്തകെയര്‍ അരശതമാനവുമാണ് ഇടിവ് നേരിട്ടത്. ബിഎസ്ഇ മിഡക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.