
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി വെള്ളിയാഴ്ച തുടക്കത്തില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 329.31 പോയിന്റ് അഥവാ 0.51 ശതമാനം താഴ്ന്ന് 64821.71 ലെവലിലും നിഫ്റ്റി 100.50 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 19264.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.1574 ഓഹരികള്‍ മുന്നേറുമ്പോള്‍ 1249 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
119 ഓഹരി വിലകളില്‍ മാറ്റമില്ല.ഡോ.റെഡ്ഡീസ്,സിപ്ല,അദാനി പോര്‍ട്ട്‌സ്,ലാര്‍സണ്‍ ആന്റ് ടൗബ്രോ,ആക്‌സിസ് ബാങ്ക്,ഐഷര്‍ മോട്ടോഴ്‌സ്,ടാറ്റ മോട്ടോഴ്‌സ്,അദാനി എന്റര്‍പ്രൈസസ്,എന്‍ടിപിസി എന്നീ ഓഹരികളാണ് നിഫ്റ്റി50യില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. കോള്‍ ഇന്ത്യ,വിപ്രോ,എച്ച്ഡിഎഫ്‌സി ലൈഫ്,ടിസിഎസ്,ഹീറോ മോട്ടോകോര്‍പ്,ടെക്ക് മഹീന്ദ്ര,എല്‍ടിഐ മൈന്‍ഡ്ട്രീ,എസ്ബിഐ ലൈഫ്,ഇന്‍ഫോസിസ്,അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ കനത്ത നഷ്ടം നേരിട്ടു.
മേഖലകളില്‍ ഐടി,ഓയില്‍ ആന്റ് ഗ്യാസ്,ലോഹം,റിയാലിറ്റി എന്നിവ 0.3-1 ശതമാനം താഴ്ന്നപ്പോള്‍ പവര്‍ അര ശതമാനം ഉയര്‍ന്നു.ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.15 ശതമാനവും മിഡ്ക്യാപ് 0.32 ശതമാനവും നഷ്ടത്തിലാണ് വ്യാപാരത്തിലുള്ളത്.