ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നേട്ടം കുറിച്ച് വിപണി, നിഫ്റ്റി 19300 ന് മീതെ

മുംബൈ: ഓഗസ്റ്റ് 28 ന് വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 110.09 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 64996.60 ലെവലിലും നിഫ്റ്റി 40.20 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 19306 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1992 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1635 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

156 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ് കോര്‍പറേഷന്‍,ലാര്‍സണ്‍ ആന്റ് ടൗബ്രോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര,സിപ്ല,ബിപിസിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ഹിന്‍ഡാല്‍കോ,അദാനി എന്റര്‍പ്രൈസ്,നെസ്ലെ,എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ എഫ്എംസിജി,ഐടി എന്നിവയൊഴികെയുള്ളവ നേട്ടമുണ്ടാക്കിയപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സും റിയാലിറ്റിയും ഒരു ശതമാനം വീതമുയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് കൂട്ടിച്ചേര്‍ത്തത്.

X
Top