
മുംബൈ: ഓഗസ്റ്റ് 21 ന് വിപണി നേട്ടത്തിലായി. സെന്‍സെക് 267.43 പോയിന്റ് അഥവാ 0.41 ശതമാനം ഉയര്‍ന്ന് 65216.09 ലെവലിലും നിഫ്റ്റി 83.40 പോയിന്റ് അഥഴാ 0.43 ശതമാനം ഉയര്‍ന്ന് 19393.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2060 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1558 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
167 ഓഹരി വിലകളില്‍ മാറ്റമില്ല.ബജാജ് ഫിനാന്‍സ്,അദാനി പോര്‍ട്ട്‌സ്,പവര്‍ ഗ്രിഡ് കോര്‍പ്,അദാനി എന്റര്‍പ്രൈസസ്,ഹിന്‍ഡാല്‍കോ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബ്രിട്ടാനിയ എസ്ബിഐ ലൈഫ്, ബിപിസിഎല്‍ എന്നിവ നഷ്ടത്തിലായി.
മേഖലകളില്‍ ഐടി,റിയാലിറ്റി ലോഹം,പവര്‍,കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 1-2 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം കരുത്താര്‍ജ്ജിച്ചു.