മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 240.8 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 65628.14 ലെവലിലും നിഫ്റ്റി 93.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 19528.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2210 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1425 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
182 ഓഹരി വിലകളില്‍ മാറ്റമില്ല. കോള്‍ ഇന്ത്യ,വിപ്രോ,എച്ച്‌സിഎല്‍ ടെക്‌നോളജീസ്,അള്‍ട്രാടെക്ക്,ടാറ്റ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍. ആക്‌സിസ് ബാങ്ക്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,നെസ്ലെ,ഐടിസി,ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ കനത്ത നഷ്ടം നേരിട്ടു.
മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ഊര്‍ജ്ജം, ലോഹം,വാഹനം, റിയാലിറ്റി,ഓയില്‍ ആന്റ് ഗ്യാസ്,പൊതുമേഖല ബാങ്ക് എന്നിവ 1-2.8 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപുകള്‍ 1 ശതമാനം വീതമാണ് കരുത്താര്‍ജ്ജിച്ചത്.