ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വിപണി നേരിയ നേട്ടത്തില്‍, നിഫ്റ്റി 19280 നരികെ

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേരിയ നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 10.32 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 64896.83 ലെവലിലും നിഫ്റ്റി 12 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 19277.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1836 ഓഹരികള്‍ മുന്നേറുമ്പോള്‍ 1098 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

158 ഓഹരി വിലകളില്‍ മാറ്റമില്ല. മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര,ലാര്‍സണ്‍ ആന്റ് ടൗബ്രോ,പവര്‍ഗ്രിഡ്,സണ്‍ ഫാര്‍മ,ടാറ്റ സ്റ്റീല്‍,എച്ച്ഡിഎഫ്‌സി ബാങ്ക്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഐടിസി,റിലയന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. എച്ച്‌സിഎല്‍ ടെക്ക്, എച്ച്യുഎല്‍,നെസ്ല,ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്,ഇന്‍ഫോസിസി,ടിസിഎസ്,ടെക്ക് മഹീന്ദ്ര,ടൈറ്റന്‍ എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ എഫ്എംസിജി,ഐടി ഒഴികെയുള്ളവ നേട്ടത്തിലായപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.40 ശതമാനവും സ്‌മോള്‍ക്യാപ് 0.57 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top