പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

തുടര്‍ച്ചയായ അഞ്ചാം പ്രതിമാസ നേട്ടം രേഖപ്പെടുത്തി വിപണി

മുംബൈ: ഇന്ത്യന്‍ വിപണികള്‍ ജൂലൈയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച കൈവരിച്ചു. തുടര്‍ച്ചയായ അഞ്ചാം മാസത്തെ നേട്ടം. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വാങ്ങലും മെച്ചപ്പെട്ട വരുമാന റിപ്പോര്‍ട്ടുകളുമാണ് തുണയായത്.  

ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സും നിഫ്റ്റിയും ജൂലൈയില്‍ ഏകദേശം 2.7 ശതമാനം വീതമാണ് നേട്ടമുണ്ടാക്കിയത്.ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍കാപ്പ് എന്നിവ യഥാക്രമം 5 ശതമാനവും 7 ശതമാനവും ഉയര്‍ന്നു. സെന്‍സെക്‌സും നിഫ്റ്റിയും ഏപ്രില്‍ മുതല്‍ 15 ശതമാനം വീതം വളര്‍ന്നിട്ടുണ്ട്.

ബിഎസ്ഇ സ്‌മോള്‍ക്യാപ് ഈ കാലയളവില്‍ 28 ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം ഇതുവരെ, വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ)  മൊത്തം 15.25 ബില്യണ്‍ ഡോളര്‍ അറ്റ വാങ്ങല്‍ നടത്തി. ഏപ്രില്‍ മുതലുള്ള വാങ്ങലുകള്‍ 17.73 ബില്യണ്‍ ഡോളര്‍ അധികം.പ്രാദേശിക ഇക്വിറ്റി വിപണികളിലെ തുടര്‍ച്ചയായ മുന്നേറ്റം ഓഹരി മൂല്യനിര്‍ണ്ണയത്തെ ഉയര്‍ന്ന നിലയിലെത്തിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ  ഇനിയുള്ള ദിവസങ്ങളില്‍ ജാഗ്രതയുള്ള സമീപനമാകും എഫ്‌ഐഐകളുടേത്. ഇപ്പോള്‍ തന്നെ അവര്‍ നിക്ഷേപം മിതമായിട്ടുണ്ട്.

X
Top