
മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 117.55 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 65838.80 ലെവലിലും നിഫ്റ്റി 35.50 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 19552.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1827 ഓഹരികള്‍ മുന്നേറുമ്പോള്‍ 1133 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
140 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര,സണ്‍ ഫാര്‍മ,ഡിവിസ് ലാബ്‌സ്,ഗ്രാസിം,എന്‍ടിപിസി,അള്‍ട്രാടെക്ക് സിമന്റ്, ലാര്‍സണ്‍ ആന്റ് ടൗബ്രോ,ഹിന്‍ഡാല്‍കോ,എസ്ബിഐ ലൈഫ്,യുപിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. ബ്രിട്ടാനിയ,അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,ടാറ്റ സ്റ്റീല്‍,ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക്,നെസ്ലെ,ആക്‌സിസ് ബാങ്ക്,എസ്ബിഐ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്,ബിപിസിഎല്‍ എന്നിവ കനത്ത നഷ്ടം നേരിടുന്നു.
മേഖലകളില്‍ ഫാര്‍മ 1.22 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 1.35 ശതമാനവും വാഹനം 0.55 ശതമാനവും ഉയര്‍ന്നപ്പോള്‍ എഫ്എംസിജി,മീഡിയ,ലോഹം എന്നിവ ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.29 ശതമാനവും സ്‌മോള്‍ക്യാപ് 0.42 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.