
മുംബൈ: അവസാന മണിക്കൂറിലെ വാങ്ങല്‍ ബുധനാഴ്ച വിപണിയെ ഉയര്‍ത്തി. സെന്‍സെക്‌സ് 149.31 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 65995.81 ലെവലിലും നിഫ്റ്റി 61.70 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 19632.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മാറ്റമില്ലാതെ തുടങ്ങിയ സൂചികകള്‍ പിന്നീട് കനത്ത നഷ്ടത്തിലേയ്ക്ക് വീണു.
എന്നാല്‍ അവസാന മണിക്കൂറിലെ വാങ്ങല്‍ തുണയായി.ഡോ.റെഡ്ഡീസ്,ഹിന്‍ഡാല്‍കോ,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടാറ്റ മോട്ടോഴ്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഡിവിസ് ലാബ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്,മാരുതി സുസുക്കി,ഐസിഐസിഐ ബാങ്ക്,ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടത്തിലായി.
മേഖലകളില്‍ ലോഹം 2.3 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ് 1 ശതമാനവും എഫ്എംസിജി,കാപിറ്റല്‍ ഗുഡ്‌സ്,ഹെല്‍ത്ത് കെയര്‍ എന്നിവ അരശതമാനം വീതവുമുയര്‍ന്നപ്പോള് റിയാലിറ്റി 1.3 ശതമാനവും ബാങ്ക് 0.2 ശതമാനവും പൊഴിച്ചു. ബിഎസ്ഇ മിഡക്യാപ് 0.4 ശതമാനവും സ്‌മോള്‍ക്യാപ് അരശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.