
മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) കഴിഞ്ഞ രണ്ടാഴ്ച നടത്തിയത് ഈ വര്‍ഷത്തെ ഏറ്റവും വലിയ വാങ്ങല്‍. ഓഗസ്റ്റ് 1 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ എഫ്പിഐകള്‍ 22,453 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും വലിയ നിക്ഷേപമാണ്.
2022 ന്റെ ആദ്യ ആറ് മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ അറ്റ വാങ്ങല്‍കാരായി മാറിയെങ്കിലും അവരുടെ ശക്തമായ വാങ്ങല്‍ ദൃശ്യമായത് ഓഗസ്റ്റിലാണ്. വിപണി വികാരം ബുള്ളിഷായതിനാല്‍ നിക്ഷേപം സുസ്ഥിരമാകുന്നതിനും വിപണി സാക്ഷ്യം വഹിച്ചു.
ഇന്ത്യന്‍ ബെഞ്ച്മാര്‍ക്കുകളായ സെന്‍സെക്‌സും നിഫ്റ്റി 50 ഉം ഈയാഴ്ച നാല് മാസത്തെ ഉയര്‍ന്ന നേട്ടമാണുണ്ടാക്കിയത്. ജൂലൈയില്‍ എഫ്പിഐകള്‍ 4,989 കോടി രൂപ നിക്ഷേപിച്ചതായി എന്‍എസ്ഡിഎല്‍ ഡാറ്റ കാണിക്കുന്നു. ഓഗസ്റ്റില്‍ അവരുടെ വാങ്ങല്‍ കുറച്ചുകൂടി മികച്ചതായി.
ഈ മാസം ഇതുവരെ 22,453 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയത്. ഇനിയും ദിവസങ്ങള്‍ അവശേഷിക്കുന്നതിനാല്‍, എഫ്പിഐ വാങ്ങല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 50,203 കോടി രൂപയുടെ ഓഹരികളാണ് എഫ്പിഐകള്‍ ജൂണില്‍ വില്‍പന നടത്തിയത്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1,07,340 കോടി രൂപയുടെ മൂലധനം പുറത്തേക്ക് ഒഴുകി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വില്‍പന ഏകദേശം 2,17,358 കോടി രൂപയായിരുന്നു.