ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മ്യൂച്വല്‍ ഫണ്ടുകള്‍ വഴി വിപണിയിലെത്തുന്ന തുകയില്‍ കുതിപ്പ്

മുംബൈ: ഓഹരിയില് നിക്ഷേപക താല്പര്യം വര്ധിച്ചതോടെ മ്യൂച്വല് ഫണ്ടുകള് വഴി വര്ഷംതോറും വിപണിയിലെത്തുന്ന തുകയില് കുതിപ്പ്. രണ്ടാമത്തെ വര്ഷവും 1.5 ലക്ഷം കോടി രൂപയിലേറെയാണ് ഫണ്ടുകള് വിപണിയിലിറക്കിയത്.

കഴിഞ്ഞ വര്ഷത്തെ 1.8 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് പിന്നാലെ ഈ വര്ഷം ഇതുവരെ 1.4 ലക്ഷം കോടി രൂപയാണ് മ്യൂച്വല് ഫണ്ടുകള് ഓഹരികളില് നിക്ഷേപിച്ചത്.

ഇക്വിറ്റി-ഹൈബ്രിഡ് ഫണ്ടുകളിലെ നിക്ഷേപ വരവിലെ കുതിപ്പിന്റെ സൂചനയാണിത്. 2022നെ അപേക്ഷിച്ച് ഈവര്ഷം നിക്ഷേപത്തില് വന് വര്ധനവുണ്ടായെങ്കിലും നിക്ഷേപ ലക്ഷ്യങ്ങള് പൂര്ത്തിയാക്കാന് വന് തോതില് പണം പിന്വലിച്ചതായും കാണാം.

സജീവമായി കൈകാര്യം ചെയ്യുന്ന ഇക്വിറ്റി സ്കീമുകള് ഈ വര്ഷം ആദ്യ പത്ത് മാസത്തിനിടെ 1.3 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്. മുന് വര്ഷം സമാന കാലയളവിലെ 1.5 ലക്ഷം കോടി രൂപയേക്കാള് 15 ശതമാനം കുറവാണിത്. പിന്വലിച്ച തുക 1.65 ലക്ഷം കോടി രൂപയില് നിന്ന് 2.3 ലക്ഷം കോടി രൂപയായതിനാലാണിത്.

എസ്ഐപിയില് നിക്ഷേപ താല്പര്യം വര്ധിക്കുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ഈ വര്ഷം ജനുവരി മുതല് ഒക്ടോബര് വരെ 1.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഈയിനത്തിലുണ്ടായത്.

കഴിഞ്ഞ വര്ഷം സമാനകാലയളവില് 1.2 ലക്ഷം കോടി രൂപയായിരുന്നു മൊത്തം എസ്ഐപി നിക്ഷേപം. അതായത് വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപത്തേക്കാള് ഉയര്ന്ന വിഹിതം മ്യൂച്വല് ഫണ്ടുകള് രാജ്യത്തെ വിപണിയിലിറക്കിയെന്ന് ചരുക്കം.

വിദേശ നിക്ഷേപകര് നിക്ഷേപം പിന്വലിച്ച് പോകുമ്പോഴും വിപണിയെ ഇടിവില് നിന്ന് പ്രതിരോധിക്കുന്നത് മ്യൂച്വല് ഫണ്ടുകളുടെ സാന്നിധ്യമാണ്.

മാര്ച്ചിനു ശേഷമുണ്ടായ റാലിയുടെ പിന്ബലത്തില് മ്യൂച്വല് ഫണ്ടുകള് മികച്ച ആദായം നിക്ഷേപകര്ക്ക് നല്കിയത് റീട്ടെയില് നിക്ഷപകരില് നിന്നുള്ള പണമൊഴുക്കിന് ശക്തികൂട്ടിയിട്ടുണ്ട്.

X
Top