ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ബജറ്റ് പ്രഖ്യാപനത്തിൽ വിപണിക്ക് നിരാശ; വ്യാപാരം അവസാനിപ്പിച്ചത് നേരിയ ഇടിവിൽ

മുംബൈ: 2024-25ലെ ബജറ്റിൽ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും സെക്യൂരിറ്റീസ് ഇടപാട് നികുതി ഉയർത്തിയതിന് പിന്നാലെ ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ ഇടിവിൽ. ബജറ്റ് നിർദ്ദേശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെ സൂചികകൾ ഇൻട്രാ-ഡേ വ്യാപാരത്തിൽ ചാഞ്ചാട്ടത്തിലായിരുന്നു.

ഇൻട്രാ-ഡേ വ്യാപാരത്തിൽ 1,200 പോയിൻ്റ് വരെ ഇടിഞ്ഞ സെൻസെക്സ് വ്യാപാരവസാനം 73.04 പോയിൻ്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 80,429.04 പോയിൻ്റിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 30.20 പോയിൻ്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 24,479.05 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടൈറ്റൻ കമ്പനി, ടാറ്റ കൺസ്യൂമർ, ഐടിസി, എൻടിപിസി, അദാനി പോർട്ട്‌സ് എന്നിവ നിഫ്റ്റിയിലെ മികച്ച നേട്ടത്തിലും എൽ ആൻഡ് ടി, ഒഎൻജിസി, ഹിൻഡാൽകോ, ശ്രീറാം ഫിനാൻസ്, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറിൽ സൂചികകളിൽ എഫ്എംസിജി, ഹെൽത്ത് കെയർ, മീഡിയ, ഐടി സൂചികകൾ 0.5 ശതമാനം മുതൽ 2.5 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.7 ശതമാനം താഴ്ന്നു.

സെക്യൂരിറ്റികളിലെ എസ്ടിടി ഫ്യൂച്ചറുകളിൽ 0.02 ശതമാനമായും ഓപ്ഷനുകളിൽ 0.1 ശതമാനമായും ഉയർത്തി. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളിലെ ദീർഘകാല മൂലധന നേട്ടം 10 ശതമാനത്തിൽ നിന്നും 12.5 ശതമാനമായി ഉയർത്തി. ചില ആസ്തികളിൽ ഹ്രസ്വകാല മൂലധന നേട്ടം 15 ശതമാനത്തിൽ നിന്ന് 20 ശതമാനാമായാണ് ഉയർത്തിയത്.

അതേസമയം മറ്റെല്ലാ സാമ്പത്തിക ഉപകരണങ്ങളും ചില സാമ്പത്തികേതര ആസ്തികളിൽ മുമ്പത്തെ നിരക്ക് തന്നെ തുടരും.

X
Top