
മുംബൈ: സമ്മിശ്ര സൂചനകള്‍ക്കിടയില്‍ വിപണി റേഞ്ച് ബൗണ്ടായി വ്യാപാരം നടത്തുകയും മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു, റെലിഗെയറിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് എസ് വിപി അജിത് മിശ്ര നിരീക്ഷിക്കുന്നു.. നേരിയ ഉയര്‍ച്ചയ്ക്ക് ശേഷം, നിഫ്റ്റി ഒരു ഇടുങ്ങിയ ബാന്‍ഡില്‍ ആടിയുലഞ്ഞു. ഒടുവില്‍ ഇന്‍ട്രാഡേ താഴ്ചയായ 19396.45 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു.
മേഖലാ രംഗത്തെ സമ്മിശ്ര പ്രവണത അതേസമയം, വ്യാപാരികളെ തിരക്കിലാക്കി.മെറ്റല്‍, എഫ്എംസിജി, ഓട്ടോ എന്നിവയില്‍ വാങ്ങല്‍ ദൃശ്യമായപ്പോള്‍ ബാങ്കിംഗ്, ഐടി എന്നിവയാണ് വില്‍പന സമ്മര്‍ദ്ദം നേരിട്ടത്. മിഡ്ക്യാപ്പും സ്‌മോള്‍കാപ്പും ഒരു ശതമാനം വീതം ഉയര്‍ന്നതായിരുന്നു ഹൈലൈറ്റ്.
തിരുത്തല്‍ പ്രവണതയ്ക്ക് എതിരെയുള്ള നീക്കം ശക്തമാണെന്ന് മിശ്ര പറയുന്നു. നിഫ്റ്റിയ്ക്ക് അതേസമയം നിരവധി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. മേഖലകളിലെ സമ്മിശ്ര പ്രവണത, വാങ്ങലിനും വില്‍ക്കലിനുമുള്ള സാധ്യതകളൊരുക്കുന്നു.
അതിനനുസരിച്ച് ട്രേഡുകള്‍ ക്രമീകരിക്കാന്‍ മിശ്ര നിര്‍ദ്ദേശിച്ചു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് കാന്‍ഡില്‍, നിഫ്റ്റി 19300-19470 നുള്ളില്‍ തങ്ങുന്നതിന്റെ സൂചനയാണ്, പ്രോഗസീവ് ഷെയേഴ്‌സിലെ ആദിത്യ ഗഗ്ഗാര്‍ പറയുന്നു. ജിയോജിത് റിസര്‍്ച്ച് തലവന്‍ വിനോദ് നായരുടെ അഭിപ്രായത്തില്‍ ആഗോള അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്.
ഐടി, ഫാര്‍മ എന്നിവ ഇടിവ് നേരിട്ടത് ഇക്കാര്യം വ്യക്തമാക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളെ ആശ്രയിക്കുന്ന മേഖലകളാണ് ഇവ. ബോണ്ട് യീല്‍ഡിലെ വര്‍ദ്ധനവും ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ അകറ്റുകയാണ്.
അതുകൊണ്ടുതന്നെ ചാഞ്ചാട്ടം ശക്തമാണ്.