Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിച്ച് വിദഗ്ധര്‍

ന്യൂഡല്‍ഹി: ബുള്ളിഷ്,ബെയറിഷ് ട്രെന്റുകള്‍ മാറിമാറി വിപണിയെ ഭരിക്കുന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിച്ചു. ഉയര്‍ന്ന തലങ്ങളിലെ ലാഭമെടുപ്പും ഷോര്‍ട്ട് പൊസിഷന്‍ ബില്‍ഡ്്അപ്പും ബെയറിഷ് കാഴ്ചപ്പാട് നല്‍കുമ്പോള്‍ യുഎസ് കടപരിധി പ്രതിസന്ധി പരിഹാരം ശുഭസൂചന പരത്തുന്നു.

കടപരിധി ഉയര്‍ത്തുന്നതിലെ പരാജയവും അതിന്റെ ഫലമായുണ്ടാകുന്ന വീഴ്ചയും യുഎസ് സമ്പദ്വ്യവസ്ഥയ്ക്കും സാമ്പത്തിക സംവിധാനത്തിനും മാത്രമല്ല, ആഗോള തലത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. പോസിറ്റീവ് ആഗോള സൂചനകള്‍ ബുള്ളുകളെ വീണ്ടും സജീവമാക്കും. വ്യാഴാഴ്ചയിലെ രണ്ട് ത്രൈമാസ ഫലങ്ങള്‍-എസ്ബിഐ, ഐടിസി- മികച്ചതാകാന്‍ സാധ്യതയുണ്ട്.

അതും ബുള്ളുകള്‍ക്ക് അനുയോജ്യമാണ്. ഡെബ്റ്റ് സീലിംഗ് കരാര്‍ കൈവരിക്കുമെന്ന പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനം ശുഭസൂചന നല്‍കുന്നതായി മെത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ വിലയിരുത്തി.ഇത് വ്യാഴാഴ്ച വ്യാപാരത്തില്‍ പ്രതിഫലിക്കും.

എഫ്‌ഐഐകള്‍ നടപ്പ് മാസത്തില്‍ ഇതുവരെ 16520 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്. 18473 ലെവലിന് മുകളിലായിരിക്കും നിഫ്റ്റി കരുത്ത് സംഭരിക്കുക.സപ്പോര്‍ട്ട് 18079 ലെവലില്‍.

X
Top