
മുംബൈ: ഇടിവ് നേരിടുന്ന നിഫ്റ്റി 19275 ലെവലില്‍ സപ്പോര്‍ട്ട് നേടുമെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ ദേവന്‍ മേഹ്ത പറയുന്നു. ഉയരുന്ന പക്ഷം 19475 ലായിരിക്കും നിര്‍ണ്ണായക പ്രതിരോധം. ഓഗസ്റ്റ് 11 ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 3073.28 കോടി രൂപ ഓഹരികള്‍ അറ്റ വില്‍പന നടത്തി.
അതേസമയം ഡിഐഐ (ഡൊമസ്റ്റിക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ്) 500.35 കോടി രൂപയുടെ അറ്റ വാങ്ങല്‍കാരാണ്. വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ബാങ്ക് നിഫ്റ്റിയേയും ബാധിക്കുന്നു. ഹെഡ് ആന്റ് ഷൗള്‍ഡര്‍ പാറ്റേണില്‍ നിന്നുമൊരു ഇടിവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൂടുതല്‍ വില്‍പന സമ്മര്‍ദ്ദം സൂചികയെ തളര്‍ത്തിയേക്കാം. 19300 സ്റ്റോപ് ലോസാക്കാമെന്ന് ദേവന്‍ മേഹ്ത പറഞ്ഞു. ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ചാണ് മാര്‍ക്കറ്റ് ഇടിയുന്നതെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ അറിയിക്കുന്നു.
വരാനിരിക്കുന്ന സിപിഐ, ഡബ്ല്യുപിഐ പ്രഖ്യാപനം ഇനി വിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാകും. പ്രത്യേകിച്ചും ആഗോളതലത്തില്‍ പണപ്പെരുപ്പം ഒരു നിതാന്ത തലവേദനയാകുമ്പോള്‍. 19757 ന് മുകളില്‍ മാത്രമാണ് തപ്‌സെ അപ്‌ട്രെന്‍ഡ് പ്രതീക്ഷിക്കുന്നത്.