Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നാലാം ആഴ്ചയും റാലി തുടര്‍ന്ന് ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ആഴ്ചയും വിജയകുതിപ്പ് തുടര്‍ന്നു. ഓഗസ്റ്റ് 12 ന് അവസാനിച്ച ആഴ്ചയില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി. യു.എസിലെ മികച്ച പണപ്പെരുപ്പ ഡാറ്റ, സുസ്ഥിരമായ എഫ്‌ഐഐ വാങ്ങല്‍, ഡോളറിന്റെയും ആഗോള ചരക്ക് വിലയുടെയും ഇടിവ്, ശക്തമായ വരുമാനം, നല്ല മണ്‍സൂണ്‍ എന്നിവയാണ് വിപണിയെ തുണച്ചത്.

ബിഎസ്ഇ സെന്‍സെക്‌സ് 1,074.85 പോയിന്റ് (1.84 ശതമാനം) ഉയര്‍ന്ന് 59,462.78 ലും നിഫ്റ്റി 50 300.7 പോയിന്റ് (1.72 ശതമാനം) കൂടി 17,698.2 ലെവലിലും ക്ലോസ് ചെയ്തു.സൊമാറ്റോ, പിരമല്‍ , സൈഡസ് ലൈഫ് സയന്‍സസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അദാനി ട്രാന്‍സ്മിഷന്‍, കോള്‍ ഇന്ത്യ, അദാനി , യുപിഎല്‍ എന്നിവയുടെ നേതൃത്വത്തില്‍ ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക ഏകദേശം 2 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. അതേസമയം, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ജെഎസ്ഡബ്ല്യു എനര്‍ജി, ഭാരത് ഫോര്‍ജ്, ടോറന്റ് പവര്‍, കമ്മിന്‍സ് ഇന്ത്യ, ഭാരത് ഇലക്ട്രോണിക്‌സ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ആന്‍ഡ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ പിന്‍ബലത്തില്‍ ബിഎസ്ഇ മിഡ് ക്യാപ് സൂചിക ഒരു ശതമാനം ഉയര്‍ന്നു.

നാറ്റ്‌കോ ഫാര്‍മ, അബോട്ട് ഇന്ത്യ, എംആര്‍എഫ്, എന്‍എച്ച്പിസി, 3 എം ഇന്ത്യ, ആല്‍കെം ലബോറട്ടറീസ് എന്നിവ നഷ്ടത്തിലായി.വണ്ടര്‍ല ഹോളിഡേയ്‌സ്, ടിജിവി സ്രാക്, ഫോര്‍ബ്‌സ് ഗോകാക്, ചെംകോണ്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ബിഇഎംഎല്‍, കപ്പാസിറ്റ് ഇന്‍ഫ്രാപ്രോജക്ട്‌സ്, ഡയമൈന്‍സ് ആന്‍ഡ് കെമിക്കല്‍സ്, ഫെയര്‍ചെം ഓര്‍ഗാനിക്‌സ്, ഗായത്രി പ്രോജക്ട്‌സ്, ജാഗരണ്‍ പ്രകാശ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ സ്‌മോള്‍ ക്യാപ്പുകള്‍. ഇവയുടെ പിന്തുണയില്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 20-28 ശതമാനം നേട്ടമുണ്ടാക്കി.

അതേസമയം, എവറസ്റ്റ് കാന്റോ സിലിണ്ടര്‍, ഡൈനമിക് പ്രോഡക്ട്‌സ്, ബിര്‍ള ടയേഴ്‌സ്, ഫ്യൂച്ചര്‍ റീട്ടെയില്‍, സന്ദൂര്‍ മാംഗനീസ്, അയേണ്‍ അയിര്‍, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് എന്നിവ 15-34 ശതമാനം നഷ്ടം നേരിട്ടു.വിപണി മൂലധനം കൂടുതല്‍ ചേര്‍ത്ത കാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുന്നിലെത്തിയപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. അതേസമയം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ് എന്നിവയുടെ വിപണി മൂല്യത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബിഎസ്ഇ മെറ്റല്‍ ഏകദേശം 5 ശതമാനവും ക്യാപിറ്റല്‍ ഗുഡ്‌സ് സൂചിക 4 ശതമാനവും പവര്‍ സൂചിക 3.6 ശതമാനവും ഉയര്‍ന്നു. ഉപഭോക്തൃ ഉത്പന്ന മേഖല ഒരു ശതമാനം ഇടിഞ്ഞു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വാങ്ങല്‍കാരാകുന്നത് തുടരുന്നതിനും ഈയാഴ്ച വിപണി സാക്ഷ്യം വഹിച്ചു.

7,850.12 കോടി രൂപയുടെ ഇക്വിറ്റികളാണ് എഫ്‌ഐഐ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) വാങ്ങിയത്. മറുവശത്ത്, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 2,478.19 കോടി രൂപയുടെ ഇക്വിറ്റികള്‍ വില്‍പന നടത്തി. മൊത്തം ഓഗസ്റ്റിലെ കണക്കെടുക്കുമ്പോള്‍ എഫ്‌ഐഐകള്‍ 14,841.66 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

അതേസമയം ഡിഐഐകള്‍ 4,243.78 കോടി രൂപയുടെ ഇക്വിറ്റികള്‍ വില്‍പന നടത്തി.യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനും ഈയാഴ്ച സാക്ഷിയായി. ആഭ്യന്തര കറന്‍സി 41 പൈസ ഇടിഞ്ഞ് ഡോളറിന് 79.65 ല്‍ അവസാനിക്കുകയായിരുന്നു.

X
Top