മുംബൈ: വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തിലായി.സെന്‍സെക്‌സ് 123 പോയിന്റ് ഉയര്‍ന്ന് 62969 ലെവലിലും നിഫ്റ്റി50 35 പോയിന്റുയര്‍ന്ന് 18634 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ചെറിയ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് അനിശ്ചിതത്വത്തെ കുറിക്കുന്നു.
അതേസമയം, നിഫ്റ്റി നിര്‍ണായക ചലന ശരാശരികള്‍ക്ക് മുകളിലാണ്.അപേക്ഷ ശക്തി സൂചിക (ആര്‍എസ്‌ഐ) ബുള്ളിഷ് ക്രോസോവര്‍ കാണിക്കുന്നത് അനുകൂല വിപണി വികാരത്തെ വെളിപെടുത്തുന്നു. നിഫ്റ്റി 18500 ന് മുകളിലായിരിക്കുന്നിടത്തോളം താഴ്ചയില്‍ വാങ്ങാമെന്ന് ,എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്നിക്കല്‍ രൂപക് ദേ വിലയിരുത്തി.
പ്രവണത പോസിറ്റീവാണ്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസറ്റന്‍സ്, സപ്പോര്‍ട്ട ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,591-18,570 – 18,537.
റെസിസ്റ്റന്‍സ്: 18,657- 18,678 – 18,711.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,270-44,201 -44,090
റെസിസ്റ്റന്‍സ്: 44,492- 44,561-44,672.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
പവര്‍ഗ്രിഡ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഡാബര്‍
ഐഷര്‍ മോട്ടോഴ്‌സ്
ശ്രീരാം ഫിനാന്‍സ്
ഐജിഎല്‍
മക്‌ഡോവല്‍
എല്‍ടി
പ്രധാന ബള്‍ക്ക് ഡീലുകള്‍
വെല്‍സ്ണ്‍ എന്റര്‍പ്രൈസസ്: വെല്‍സ്പണ്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് 1000000 ഓഹരികള്‍ 151 രൂപ രൂപ നിരക്കില്‍ വാങ്ങി.
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്: ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ കെഎച്ച് 2320449 ഓഹരികള്‍ 1600 രൂപ ലക്ഷ്യവില വച്ച് വില്‍പന നടത്തി.
എസ്പിഎംഎല്‍ ഇന്‍ഫ്ര: സന്തോഷ് ഇന്ഡസ്ട്രീസ് 250000 ഓഹരികള്‍ 32.68 രൂപ നിരക്കില്‍ വാങ്ങി.
കല്‍പതാരു പവര്‍ ട്രാന്‍സ്മിഷന്‍: പരാഗ് മോഫാത് രാജ് മുനോട്ട് 7324284 ഓഹരികള്‍ 485.75 രൂപ നിരക്കില്‍ വില്‍പന നടത്തി. കല്‍പതാരു വിനിയോഗ് 1310000 ഓഹരികള്‍ 485.06 രൂപ നിരക്കില്‍ വില്‍പന നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് -ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി & ഡെബ്റ്റ് ഫണ്ട് 1495000 ഓഹരികള്‍ 485 രൂപ നിരക്കില്‍ വാങ്ങി.