Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മാറ്റമില്ലാതെ ഓഹരി വിപണി

മുംബൈ: സെപ്റ്റംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. ഫെഡ് റിസര്‍വ് നിലപാടുകളും യൂറോ സോണ്‍, ജപ്പാന്‍ എന്നിവിടങ്ങളിലെ വര്‍ദ്ധിച്ച പണപ്പെരുപ്പവും ചാഞ്ചാട്ടം വളര്‍ത്തിയപ്പോള്‍ വിദേശ നിക്ഷേപകരുടെ വാങ്ങലും മികച്ച മാക്രോ ഡാറ്റയും തുണയായി. പ്രതിവാര കണക്കെടുത്താല്‍ ബിഎസ്ഇ സെന്‍സെക്‌സ് 30.54 പോയിന്റും നിഫ്റ്റി50 19.4 പോയിന്റും ഇടിവിലാണുള്ളത്.

ബിഎസ്ഇ സ്‌മോള്‍ക്യാപ്പ്
ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര), ബെസ്റ്റ് അഗ്രോലൈഫ്, റിലയന്‍സ് പവര്‍, ഫിനോടെക്‌സ് കെമിക്കല്‍, ഡിബി റിയല്‍റ്റി, ശാസ്താ സുന്ദര്‍ വെഞ്ചേഴ്‌സ്, സീ മീഡിയ കോര്‍പ്പറേഷന്‍, തേജസ് നെറ്റ്‌വര്‍ക്ക്‌സ്, ക്വാണ്ടം പേപ്പേഴ്‌സ്, റോസല്‍ ഇന്ത്യ എന്നീ ഓഹരികളുടെ പിന്‍ബലത്തില്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 1.3 ശതമാനം ഉയര്‍ന്നു. ഫ്യൂച്ചര്‍ ലൈഫ്‌സ്‌റ്റൈല്‍ ഫാഷന്‍സ്, ആര്‍എസ്ഡബ്ല്യുഎം, ഫ്യൂച്ചര്‍ റീട്ടെയില്‍, ഫ്യൂച്ചര്‍ എന്റര്‍െ്രെപസസ്, ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, നാഥ് ബയോജീന്‍സ്, പിഡിഎസ് എന്നിവയാണ് നഷ്ടത്തിലായ സ്‌മോള്‍ ക്യാപ്പുകള്‍.

മിഡ് ക്യാപ്പ്
ജെഎസ്ഡബ്ല്യു എനര്‍ജി, അശോക് ലെയ്‌ലാന്‍ഡ്, എന്‍എച്ച്പിസി, ഗ്ലാന്‍ഡ് ഫാര്‍മ, ടിവിഎസ് മോട്ടോര്‍ കമ്പനി, എസ്‌ജെവിഎന്‍, അദാനി പവര്‍ എന്നീ ഓഹരികള്‍ ബിഎസ്ഇ മിഡ്ക്യാപ്പിനെ 1.3 ശതമാനം ഉയര്‍ത്തിയതിനും ആഴ്ച സാക്ഷ്യം വഹിച്ചു. ഐഡിബിഐ ബാങ്ക്, നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍, എംഫാസിസ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഇന്‍ഫോ എഡ്ജ് ഇന്ത്യ എന്നിവ ഈ ഗണത്തില്‍ നഷ്ടം വരിച്ചവയായി.

ലാര്‍ജ് ക്യാപ്പ്
ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു. പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍െ്രെപസസ്, ബജാജ് ഫിന്‍സെര്‍വ്, അദാനി ടോട്ടല്‍ ഗ്യാസ്, ഹാവെല്‍സ് ഇന്ത്യ, ഡിഎല്‍എഫ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പിബി ഫിന്‍ടെക്, ശ്രീ സിമന്റ്‌സ്, വേദാന്ത, ഇന്‍ഫോസിസ്, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്നിവ നഷ്ടത്തിലായി.

വിപണി മൂല്യം
വിപണി മൂല്യം നഷ്ടപ്പെട്ട കാര്യത്തില്‍ റിലയന്‍സാണ് മുന്നില്‍. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ പിന്തുടര്‍ന്നു. ബജാജ് ഫിന്‍സെര്‍വ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ വിപണി മൂല്യം ഉയര്‍ത്തി.

മേഖല പ്രകടനം
മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബിഎസ്ഇ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക മൂന്ന് ശതമാനവും ബിഎസ്ഇ മെറ്റല്‍ സൂചിക രണ്ട് ശതമാനവും ഇടിഞ്ഞു. ടെലികോം സൂചിക ഏകദേശം നാല് ശതമാനവും റിയല്‍റ്റി സൂചിക മൂന്ന് ശതമാനവും ക്യാപിറ്റല്‍ ഗുഡ്‌സ് സൂചിക 2.7 ശതമാനവും ഉയര്‍ന്നു.

വിദേശ നിക്ഷേപം
1,305.54 കോടി രൂപയുടെ ഇക്വിറ്റികള്‍ വാങ്ങി വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) പിന്തുണ നല്‍കുന്നത് തുടര്‍ന്നപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 230.25 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ഓഗസ്റ്റ് മാസത്തില്‍ എഫ്‌ഐഐകള്‍ 22,025.62 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഡിഐഐകള്‍ 7,068.63 കോടി രൂപയുടെ ഇക്വിറ്റികള്‍ വിറ്റു. ഡോളറിനെതിരെ രൂപ 79.80 എന്ന മെച്ചപ്പെട്ട നിലവാരത്തില്‍ ക്ലോസ് ചെയ്തു.

X
Top