മുംബൈ:ഏഷ്യയെയും വികസിത വിപണികളെയും മറികടന്ന് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. എഫ്ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) അറ്റവാങ്ങല്‍കാരായതാണ് പ്രധാനമായും വിപണിയെ തുണച്ചത്.
അതിന് ഇടമൊരുക്കിയതാകട്ടെ രൂപയുടെ ശക്തിപ്പെടലും. ഡോളറിനെതിരെ 82.94 ആയി ഇടിഞ്ഞ രൂപയുടെ മൂല്യം ഇപ്പോള്‍ ഏകദേശം 81.80 ആണ്. കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെടുമ്പോള്‍ രൂപ കൂടുതല്‍ ശക്തിപ്രാപിച്ചേയ്ക്കാം.
കൂടാതെ, മികച്ച കോര്‍പ്പറേറ്റ് ഫലങ്ങള്‍, പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയില്‍ നിന്നുള്ളത്, 1.87 ലക്ഷം കോടി രൂപയുടെ ജിഎസ്ടി കളക്ഷന്‍ റെക്കോര്‍ഡ് എന്നിവയും ബുള്ളിഷ് പ്രവണതയുണ്ടാക്കി. വിപണി തിരിച്ചുകയറുകയാണ്.
പ്രവണത ബുള്ളിഷാണ്.