
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പുതിയ ബിസിനസ് വഴിയുള്ള പ്രീമിയത്തില്‍ ഇടിവ്.
58.50 ശതമാനമാണ് സെപ്‌റ്റംബറിലെ പുതിയ ബിസിനസ് പ്രീമിയം. ഇത് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ 68.25 ശതമാനമായിരുന്നു. ഏകദേശം പത്ത് ശതമാനം ഇടിവാണ് ബിസിനസിലുണ്ടായത്.
അതേ സമയം മുന്‍മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനയുണ്ട്. ഓഗസ്റ്റില്‍ 57.37 ശതമാനമായിരുന്നു വിപണി പങ്കാളിത്തം.
ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 2023 സെപ്‌റ്റംബറില്‍ 92,462.62 കോടി രൂപയാണ് എല്‍ഐസി പുതിയ പോളിസികളുടെ പ്രീമിയമായി സമാഹരിച്ചത്. ഇത് മുന്‍വര്‍ഷം സെപ്‌റ്റംബറില്‍ 1.2 ലക്ഷം കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ ആറ് മാസം ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ പുതിയ ബിസിനസ് പ്രീമിയത്തില്‍ 13 ശതമാനം ഇടിവാണ് ഉണ്ടായത്. 1.59 ലക്ഷം കോടി രൂപയാണ് മൊത്തം പുതിയ ബിസിനസ് പ്രീമിയം.
സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരമാണ് എല്‍ഐസിയുടെ വിപണി പങ്കാളിത്തം കുറഞ്ഞതിന് കാരണം.