Alt Image
സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ല

യുഎസ് ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി ഫിച്ച്, ഓഹരി വിപണികള്‍ കൂപ്പുകുത്തി

മുംബൈ: ദലാല്‍ സ്ട്രീറ്റ് കനത്ത ഇടിവിന്‌ സാക്ഷ്യം വഹിക്കുന്നു. ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്, യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനെ തുടര്‍ന്നാണിത്. സെന്‍സെക്‌സ് 707.97 പോയിന്റ് അഥവാ 1.07 ശതമാനം താഴ്ന്ന് 65751.34 ലെവലിലും നിഫ്റ്റി 215.50 പോയിന്റ് അഥവാ 1.09 ശതമാനം താഴ്ന്ന് 19518.05 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

എഎഎയില്‍ നിന്നും എഎപ്ലസായാണ് ഫിച്ച് യുഎസ് ക്രെഡിറ്റ് റേറ്റിംഗ് കുറച്ചത്. ഇതോടെ സോവറിന്‍ ബോണ്ട് യീല്‍ഡും ഡോളര്‍ സൂചികയും ഉയര്‍ന്നു. ആഗോള വിപണികള്‍ കൂപ്പുകുത്തി.

ജപ്പാനീസ് നിക്കൈ 225 പോയിന്റും ദക്ഷിണ കൊറിയന്‍ കോസ്പി, ഹോങ്കോങ് ഹാങ് സെങ് എന്നിവ 2 ശതമാനം വീതവും ഇടിവിലാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ബാങ്കിംഗ് മേഖലയാണ് കനത്ത തകര്‍ച്ച വരിച്ചത്.ഓഹരികളില്‍, ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡും വില്‍പനക്കുറവും നേരിടുന്ന ഹീറോ മോട്ടോകോര്‍പ് 4 ശതമാനത്തോളം താഴ്ന്നു.

എന്‍ടിപിസി,ടാറ്റ മോട്ടോഴ്‌സ്,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവ 2 ശതമാനം വീതം ഇടിവ് നേരിട്ടുണ്ട്. മേഖലകളെല്ലാം കൂപ്പുകുത്തിയപ്പോള്‍ ബാങ്ക്,വാഹനം,എഫ്എംസിജി,എനര്‍ജി,ഐടി,ലോഹം,ഫാര്‍മ എന്നിവ കനത്ത നഷ്ടം നേരിടുന്നു. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതമാണ് ദുര്‍ബലമായത്.

X
Top