
മുബൈ: നാലാഴ്ചയിലെ മുന്നേറ്റം അവസാനിപ്പിച്ച് ജൂലൈ 28 ന് വിപണി പ്രതിവാര നഷ്ടം വരുത്തി. സെന്‍സെക്‌സ് 0.78 ശതമാനം അഥവാ 524.06 പോയിന്റ് നഷ്ടപ്പെടുത്തി 66160.20 ലെവലിലും നിഫ്റ്റി50 0.50 പോയിന്റ് അഥവാ 99 പോയിന്റ് താഴ്ന്ന് 19646 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.മണ്‍സൂണിന്റെ മെച്ചപ്പെട്ട പുരോഗതി, എഫ്‌ഐഐകള്‍ അറ്റ വില്‍പ്പനക്കാരായത്, സമ്മിശ്ര വരുമാനം, ഇസിബിയും യുഎസ് ഫെഡും ഉയര്‍ത്തിയ പലിശ നിരക്ക് എന്നിവയുള്‍പ്പെടെ സമ്മിശ്ര സൂചനകള്‍ക്കാണ് മാര്‍ക്കറ്റ് സാക്ഷ്യം വഹിച്ചത്.
അതുകൊണ്ടുതന്നെ കടുത്ത ചാഞ്ചാട്ടം ദൃശ്യമായി.കൂടുതല്‍ നിരക്ക് വര്‍ദ്ധനവിന് ഫെഡറല്‍ റിസര്‍വ് വാതില്‍ തുറന്നിട്ടുമുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവും ഉയര്‍ന്നപ്പോള്‍ ലാര്‍ജ്ക്യാപ് 0.22 ശതമാനം ഇടിവ് നേരിട്ടു.
ആര്‍ഇസി, ജിഎംആര്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, അജന്ത ഫാര്‍മ, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, കോള്‍ഗേറ്റ് പാമോലിവ് (ഇന്ത്യ), എസ്‌ജെവിഎന്‍, സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ്, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസിസി എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മിഡ്ക്യാപ്പുകള്‍. ഈ ഓഹരികള്‍ 10-20 ശതമാനം ഉയര്‍ന്നു. നഷ്ടം സഹിച്ച ലാര്‍ജ്ക്യാപ്പുകള്‍ പേടിഎം, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഐടിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയാണ്.
ഡിവിആര് , സിപ്ല, അദാനി ഗ്രീന് എനര് ജി, അംബുജ സിമന്റ് സ്, സൊമാറ്റോ, ടാറ്റ പവര് കമ്പനി, എന് ടിപിസി തുടങ്ങിയവ നേട്ടത്തിലാണ്. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികയില്‍ തങ്കമയില്‍ ജ്വല്ലറി, എംഎസ്പി സ്റ്റീല്‍ ആന്‍ഡ് പവര്‍, ഫോസെക്കോ ഇന്ത്യ, ഇന്‍ഡോ ബോറാക്‌സ് ആന്‍ഡ് കെമിക്കല്‍സ്, ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ, ജ്യോതി ലാബ്‌സ്, ഹ്യൂബാച്ച് കളറന്റ്‌സ് ഇന്ത്യ, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്, മുകുന്ദ്, ജഗ്‌സണ്‍പാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, വെസുവിയസ് ഇന്ത്യ, ഗാലന്റ് ഇസ്പാറ്റ്, ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ്, ജെയിന്‍ ഇറിഗേഷന്‍ സിസ്റ്റംസ് എന്നിവ 20-52 ശതമാനം ഉയര്‍ന്നു. ഗ്ലോബസ് സ്പിരിറ്റ്‌സ്, അബന്‍സ് ഹോള്‍ഡിംഗ്‌സ്, കോഫി ഡേ എന്റര്‍പ്രൈസസ്, എക്‌സ്‌ചേഞ്ചിംഗ് സൊല്യൂഷന്‍സ്, ജിന്‍ഡാല്‍ സാ, അപ്‌കോട്ടെക്‌സ് ഇന്‍ഡസ്ട്രീസ്, കാന്‍ ഫിന്‍ ഹോംസ്, കൃതി ഇന്‍ഡസ്ട്രീസ് (ഇന്ത്യ), ശാരദ ക്രോപ്‌ചെം, സ്‌പോര്‍ട്ടിംഗ് ഇന്ത്യ, മഹീന്ദ്ര ലോജിസ്റ്റിക്‌സ്, റെയില്‍ വികാസ് നിഗം, റാണെ ബ്രേക്ക് ലൈനിംഗ്‌സ്, ടാന്‍ഫാക് ഇന്‍ഡസ്ട്രീസ്, ഡിസിഎം നൗവെല്ലെ, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍, എല്‍ജി ബാലകൃഷ്ണന്‍ ആന്‍ഡ് ബ്രദേഴ്‌സ് എന്നിവ 10-18 ശതമാനം നഷ്ടത്തിലായി.
മേഖലാതലത്തില്‍, നിഫ്റ്റി റിയല്‍റ്റി സൂചിക 5 ശതമാനം, നിഫ്റ്റി ഫാര്‍മ സൂചിക 4.8 ശതമാനം, നിഫ്റ്റി ഹെല്‍ത്ത് കെയര്‍ സൂചിക 4.3 ശതമാനം, നിഫ്റ്റി മീഡിയ, മെറ്റല്‍ സൂചികകള്‍ 3.5 ശതമാനം എന്നിങ്ങനെ ഉയരുകയായിരുന്നു. അതേസമയം നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 3,074.71 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും ആഴ്ച സാക്ഷിയായി.
അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 5,233.79 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. നടപ്പ്മാസത്തില്‍ ഇതുവരെ 14,623.18 കോടി രൂപയുടെ ഓഹരികള്‍ എഫ്‌ഐഐകള്‍ വാങ്ങിയിട്ടുണ്ട്. ഡിഐഐ 3,672.40 കോടി രൂപയുടെ ഇക്വിറ്റികള്‍ വില്‍ക്കുകയും ചെയ്തു.