
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 232.23 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 65953.48 ലെവലിലും നിഫ്റ്റി 80.30 പോയിന്റ് അഥവാ 0.41 ശതമാനം ഉയര്‍ന്ന് 195797.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1954 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1637 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
186 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഡിവിസ് ലാബ്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,എസ്ബിഐ ലൈഫ്,എല്‍ടിഐ മൈന്‍ഡ്ട്രീ,അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍. ബ്രിട്ടാനിയ,ടാറ്റ മോട്ടോഴ്‌സ്,ബജാജ് ഓട്ടോ,സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലായി.
മേഖലകളില്‍ ഹെല്‍ത്ത് കെയര്‍,ഐടി എന്നിവ 1 ശതമാനവും റിയാലിറ്റി അര ശതമാനവുമുയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക് 0.6 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് അരശതമാനവും സ്‌മോള്‍ക്യാപ് 0.25 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.