
മുംബൈ: നാല് പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒ) സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്നതിനാല്‍ ഇത് വിപണിയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ആഴ്ച. ആറ് കമ്പനികളാണ് അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ അരങ്ങേറ്റം കുറിക്കുക. ഏക മെയിന്‍ബോര്‍ഡ് ഓഫറായ ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ജൂലൈ 12 ന് ഒരു ഓഹരിക്ക് 23-25 രൂപ പ്രൈസ് ബാന്‍ഡില്‍ സബ്‌സ്‌ക്രിപ്ഷനായി തുറക്കുമ്പോള്‍ ശേഷിക്കുന്ന മൂന്ന് ഐപിഒകള്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എസ്എംഇ) നിന്നുള്ളതാണ്.
ജൂലൈ 7 ന് ആങ്കര്‍ ബുക്ക് വഴി 6 കോടിയിലധികം രൂപ സമാഹരിച്ച ശേഷം പോളിമര്‍ അധിഷ്ഠിത പ്രൊഫൈല്‍ നിര്‍മ്മാതാക്കളായ കാക്ക ഇന്‍ഡസ്ട്രീസിന്റെ ഓഫര്‍ ജൂലൈ 10 ന് തുറക്കും.സോളാര്‍ എനര്‍ജി സൊല്യൂഷന്‍സ് ദാതാവായ അഹസോളര്‍ ടെക്‌നോളജീസിന്റെ 12.85 കോടി രൂപയുടെ ഫിക്‌സഡ് പ്രൈസ് ഐപിഒയും ജൂലൈ 10 നാണ്.30.86 ലക്ഷം ഓഹരികള്‍ ഇഷ്യു ചെയ്യുന്ന സ്റ്റാഫിംഗ്, ഔട്ട്‌സോഴ്‌സിംഗ് സേവന ദാതാക്കളായ സര്‍വീസ് കെയറിന്റെ ഐപിഒ ജൂലൈ 14 ന് ആരംഭിച്ച് ജൂലൈ 18 ന് അവസാനിക്കുന്നു.
ജൂലൈ 7 ന് തുറന്ന ഡ്രോണ്‍ പരിശീലന ദാതാവായ ഡ്രോണ്‍ ഡെസ്റ്റിനേഷന്‍, ഒരു ദിവസം മുമ്പ് ആരംഭിച്ച ഡിജിറ്റല്‍ ടെക്‌നോളജി സേവന കമ്പനിയായ ആക്‌സിലറേറ്റ്ബിഎസ് എന്നിവയുടെ പൊതു ഓഫറുകള്‍ ജൂലൈ 13, 11 തീയതികളില്‍ അവസാനിക്കുകയും ചെയ്യും.
500 കോടി രൂപ സമാഹരിക്കുന്ന ഉത്കര്‍ഷിന്റെ ഓഫര്‍ ജൂലൈ 14 നാണ് അവസാനിക്കുക. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനെ (ക്യുഐബി) ഉദ്ദേശിച്ചുള്ള ആങ്കര്‍ ബുക്ക് ജൂലൈ 11 ന് ഒരു ദിവസത്തേക്ക് തുറക്കും.ഓഫര്‍ വലുപ്പത്തിന്റെ 75 ശതമാനം ക്യുഐബികള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും ബാക്കി 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമാണ്.
കാക്ക ഇന്‍ഡസ്ട്രീസ് ഫ്രഷ് ഇഷ്യുമാത്രമാണ് ഓഫറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനായും ടയര്‍ -1 മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനായും ഐപിഒ വരുമാനം ഉപയോഗിക്കുമെന്ന് കമ്പനി അറിയിക്കുന്നു.
ഒരു ഓഹരിക്ക് 55-58 രൂപ പ്രൈസ് ബാന്‍ഡില്‍ 21.23 കോടി രൂപ സമാഹരിക്കാനാണ് അഹസോളര്‍ ലക്ഷ്യമിടുന്നത്. ഫ്രഷ് ഇഷ്യു ഓഫര്‍ ജൂലൈ 12 നാണ്് അവസാനിക്കുക. സര്‍വീസ് കെയര്‍
ഓഹരി ഒന്നിന് 157 രൂപയായി ഇഷ്യു വില നിശ്ചയിച്ചിട്ടുണ്ട്.
ഓഫര്‍ ജൂലൈ 13 ന് അവസാനിക്കും. ഇഷ്യു വില ഇതുവരെ തീരുമാനിച്ചിട്ടില്ല. സൈയന്റ് ഡിഎല്‍എം, ഗ്ലോബല്‍ പെറ്റ് ഇന്‍ഡസ്ട്രീസ്, സെന്‍കോ ഗോള്‍ഡ്, സിനോപ്ടിക്‌സ്, ത്രിദ്യ ടെക്ക്, അല്‍ഫലോജിക് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഈയാഴ്ച ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികള്‍. ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സ് ദാതാവായ സൈയന്റ് ഡിഎല്‍എം ജൂലൈ 10 നാണ് വിപണിയില്‍ അരങ്ങേറ്റം കുറിക്കുക.
ഇഷ്യു വില ഒരു ഓഹരിക്ക് 265 രൂപയായി നിശ്ചയിച്ചിരുന്നു.ഗ്രേ മാര്‍ക്കറ്റില്‍ 50 ശതമാനം പ്രീമിയത്തില്‍ ട്രേഡ് ചെയ്യുന്ന സൈന്റ് ഡിഎല്‍എം ബംപര്‍ ലിസ്റ്റിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂലൈ 14 ന് ലിസ്റ്റ് ചെയ്യുന്ന സെന്‍കോ ഗോള്‍ഡ് 35 ശതമാനം പ്രീമിയത്തിലാണ് ഗ്രേ മാര്‍ക്കറ്റിലുള്ളത്.
ഇവരുടെ ഇഷ്യുവില 317 രൂപയായിരുന്നു. എസ്എംഇ സെഗ്മെന്റില്‍ ഈയാഴ്ച 4 ലിസ്റ്റിംഗാണുള്ളത്. ഗ്ലോബല്‍ പെറ്റ് ഇന്‍ഡസ്ട്രീസ് ജൂലൈ 10 ന് ലിസ്റ്റ് ചെയ്യുമ്പോള്‍ സാങ്കേതികവിദ്യ കമ്പനികളായ സിനോപ്ടിക്‌സ് ടെക്കും ത്രിദ്യ ടെക്കും ജുലൈ 13 നും സ്റ്റോറേജ് സിസ്റ്റം നിര്‍മ്മാതാക്കളായ അല്‍ഫലോജിക് ഇന്‍ഡസ്ട്രീസ് ഒരു ദിവസത്തിന് ശേഷവും വിപണിയിലെത്തും.