
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 354.88 പോയിന്റ് അഥവാ 0.53 ശതമാനം താഴ്ന്ന് 66104.43 ലെവലിലും നിഫ്റ്റി 107.90 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 19625.60 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1674 ഓഹരികള്‍ മുന്നേറുമ്പോള്‍ 1190 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
129 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍,ഹീറോ മോട്ടോകോര്‍പ്,ടാറ്റ കണ്‍സ്യൂമര്‍,എന്‍ടിപിസി,ടാറ്റ മോട്ടോഴ്‌സ്,ബജാജ് ഫിന്‍സര്‍വ്,എല്‍ടിഐ മൈന്‍ഡ്ട്രീ, സിപ്ല,ഐടിസി,ഹിന്‍ഡാല്‍കോ,ഐഷര്‍ മോട്ടോഴ്‌സ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക്ക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത തിരിച്ചടി നേരിടുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്,ഡിവിസ് ലാബ്‌സ്,അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,പവര്‍ഗ്രിഡ്,നെസ്ലെ,മാരുതി എന്നിവ നേട്ടത്തിലായി.
മേഖലകളില്‍ ലോഹം1 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഐടി,എഫ്എംസിജി,ബാങ്ക്,കാപിറ്റല്‍ ഗുഡ്‌സ്,ഓയില്‍ ആന്റ് ഗ്യാസ്, പവര്‍ എന്നിവ അരശതമാനം വീതമാണ് പിന്‍വലിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് 0.50 ശതമാനം ദുര്‍ബലമായിട്ടുണ്ട്. സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടരുന്നു.