
മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി നേരിയ നഷ്ടം നേരിടുന്നു. സെന്‍സെക്‌സ് 31.94 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 65921.54 ലെവലിലും നിഫ്റ്റി 4.10 പോയിന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 19593.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1750 ഓഹരികള്‍ മുന്നേറുമ്പോള്‍ 1078 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
103 ഓഹരി വിലകളില്‍ മാറ്റമില്ല. ഹീറോ മോട്ടോകോര്‍പ്,സിപ്ല,ഡോ.റെഡ്ഡീസ്,ടെക് മഹീന്ദ്ര,മാരുതി സുസുക്കി,എസ്ബിഐ,എല്‍ടിഐമൈന്‍ഡ്ട്രീ,വിപ്രോ,ടൈറ്റന്‍,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടത്തിലുള്ളത്. പവര്‍ഗ്രിഡ്,അദാനി പോര്‍ട്ട്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,നെസ്ലെ,ഡിവസ് ലാബ്‌സ്,അദാനി എന്റര്‍പ്രൈസസ്,സണ്‍ ഫാര്‍മ,ബ്രിട്ടാനിയ,ഭാരതി എയര്‍ടെല്‍,ഐഷര്‍ മോട്ടോഴ്‌സ് എന്നിവ നഷ്ടം നേരിട്ടു.
മേഖലകളില്‍ റിയാലിറ്റി പൊതുമേഖല ബാങ്ക്,ഓയില്‍ ആന്റ് ഗ്യാസ്,ഫാര്‍മ എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ എഫ്എംസിജി താഴ്ച വരിക്കുന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ തോതില്‍ ദുര്‍ബലമായിട്ടുണ്ട്.