മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് എന്നിവയുള്‍പ്പടെ ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 83,637.96 കോടി രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 78.52 പോയിന്‌റ് അഥവാ 0.12 ശതമാനവും നിഫ്റ്റി 29.3 പോയിന്റ് അഥവാ 0.15 ശതമാനവുമുയര്‍ന്നു.
ടിസിഎസിന്റെ വിപണി മൂല്യം 35,694.04 കോടി രൂപ ഇടിഞ്ഞ് 11,74,720.15 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 18,949.45 കോടി രൂപ ഇടിഞ്ഞ് 6,19,281.77 കോടി രൂപയായും ഇന്‍ഫോസിസിന്റെ മൂല്യം 13,549.34 കോടി രൂപ ഇടിഞ്ഞ് 5,25,374.14 കോടി രൂപയായുമാണ് മാറിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം (എംസിഎപി) 7,675.16 കോടി രൂപ കുറഞ്ഞ് 5,16,378.05 കോടി രൂപയായി. ഐടിസിയുടേത് 5,903.31 കോടി രൂപ കുറഞ്ഞ് 5,44,906.44 കോടി രൂപയായപ്പോള്‍ ഭാരതി എയര്‍ടെല്ലിന്റെ എംസിഎപി 1,866.66 കോടി രൂപ ഇടിഞ്ഞ് 4,64,396.71 കോടി രൂപ.
അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് , 18,233.31 കോടി രൂപ ചേര്‍ത്ത് വിപണിമൂല്യം 16,79,156.42 കോടി രൂപയാക്കി.എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എംസിഎപി 2,459.29 കോടി രൂപ ഉയര്‍ന്ന് 9,00,181.52 കോടി രൂപയായും എച്ച്ഡിഎഫ്‌സിയുടേത് 1,055.33 കോടി രൂപ ഉയര്‍ന്ന് 4,89,196.37 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 664.9 കോടി രൂപ ഉയര്‍ന്ന് 6,55,862.83 കോടി രൂപയായുമാണ് മാറിയത്.
ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഏറ്റവും മൂല്യമുള്ള 10 കമ്പനികള്‍.