Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

50 ശതമാനം വരെ നേട്ടമുണ്ടാക്കിയ ഓഹരികള്‍

മുംബൈ: സെപ്തംബര്‍ 16ന് അവസാനിച്ച ആഴ്ചയില്‍ നിഫ്റ്റി50യും ബിഎസ്ഇ സെന്‍സെക്‌സും നിര്‍ണ്ണായക ലെവലുകളായ 18,000 ത്തില്‍ നിന്നും 60,000 ത്തില്‍ നിന്നും പിന്‍വാങ്ങി. തൊട്ടുമുന്‍ ആഴ്ചയിലെ നേട്ടങ്ങളെല്ലാം തിരുത്തി ഇരുസൂചികകളും രണ്ട് ശതമാനത്തോളം നഷ്ടപ്പെടുത്തുകയായിരുന്നു. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവും തുടര്‍ന്നുണ്ടാകുന്ന മാന്ദ്യഭീതിയുമാണ് ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണികളെയും ബാധിക്കുന്നത്.

അമേരിക്കന്‍ കേന്ദ്രബാങ്ക്, സെപ്തംബര്‍,നവംബര്‍ മാസങ്ങളിലായി 150 ബേസിസ് പോയിന്റോളം നിരക്ക് വര്‍ധന നടത്തുമെന്ന് പ്രതിക്ഷിക്കപ്പെടുന്നു. ഫിച്ച് റേറ്റിംഗ് വളര്‍ച്ചാ അനുമാനം കുറവ് വരുത്തിയത്, വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം,ഐടി മേഖലയുടെ തളര്‍ച്ച എന്നിവ കൂടി ചേര്‍ന്നതോടെ തകര്‍ച്ച പൂര്‍ണ്ണമാവുകയായിരുന്നു. പ്രതിവാര കണക്കില്‍ സെന്‍സെക്‌സ് 952 പോയിന്റ് അഥവാ 1.6 ശതമാനവും നിഫ്റ്റി 302 പോയിന്റ് അഥവാ 1.7 ശതമാനവും നഷ്ടപ്പെടുത്തി.

ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ യഥാക്രമം 1.5 ശതമാനവും 1.1 ശതമാനവുമാണ് താഴ്ചവരിച്ചത്. പാശ്ചാത്യരാഷ്ട്രങ്ങളില്‍ മാന്ദ്യം പിടിമുറുക്കുമെന്ന ഭീതി ഐടി മേഖലയെ 7 ശതമാനം താഴ്ത്തിയപ്പോള്‍ വാഹനം, മൂലധന ചരക്കുകള്‍, എനര്‍ജി, വേഗത്തില്‍ വിിറ്റുപോകുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍, ആരോഗ്യപരിപാലനം, എണ്ണയും വാതകവും, റിയാലിറ്റി എന്നിവ 1.5-3 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്.ബാങ്കിംഗും ഫിനാന്‍സും, ഊര്‍ജ്ജം,ലോഹം എന്നിവ ട്രെന്‍ഡിനെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ബിഎസ്ഇ500 1.4 ശതമാനം തിരുത്തല്‍ വരുത്തി. 65 ഓഹരികള്‍ നെഗറ്റീവ് ആദായം നല്‍കിയപ്പോള്‍ 10 ഓഹരികള്‍ 10-51 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ചു. ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനാണ് നേട്ടമുണ്ടാക്കിയവയുടെ പട്ടികയില്‍ മുന്നില്‍.

ജെകെ ലക്ഷ്മി സിമന്റ്, വക്രംഗീ, വേദാന്ത, ഇഐഡി പാരി (ഇന്ത്യ), നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍, മഹാരാഷ്ട്ര സ്‌കൂട്ടേഴ്‌സ്, ഐഐഎഫ്എല്‍ ഫിനാന്‍സ്, ഡെല്‍റ്റ കോര്‍പ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പ്രിവി സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, പോളി മെഡിക്യൂര്‍, അദാനി എന്റര്‍പ്രൈസസ്‌, ലക്ഷ്മി ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ലോജിസ്റ്റിക്‌സ് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

X
Top