പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

നേരിയ തോതില്‍ ഉയര്‍ന്ന് വിപണി; ലോഹം,ഊര്‍ജ്ജം മേഖലകള്‍ നേട്ടത്തില്‍

മുംബൈ: വിപണി, തിങ്കളാഴ്ച നേരിയ നേട്ടത്തിലാണുള്ളത്.സെന്‍സെക്‌സ് 59.73 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 66219.93 ലെവലിലും നിഫ്റ്റി 17.80 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 19663.80 ലെവലിലും വ്യാപാരം തുടരുന്നു. 2031 ഓഹരികള്‍ മുന്നേറുമ്പോള്‍ 912 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

146 ഓഹരി വിലകളില്‍ മാറ്റമില്ല.പവര്‍ഗ്രിഡ്,എന്‍ടിപിസി,അദാനി പോര്‍ട്ട്‌സ്,ടാറ്റ സ്റ്റീല്‍,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഹിന്‍ഡാല്‍കോ,കോള്‍ ഇന്ത്യ,ടാറ്റ മോട്ടോഴ്‌സ്,ഗ്രാസിം, ടിസിഎസ് എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്. അപ്പോളോ ഹോസ്പിറ്റല്‍സ്,ബ്രിട്ടാനിയ,എച്ച്ഡിഎഫ്‌സി ലൈഫ്,ഏഷ്യന്‍ പെയിന്റ്‌സ്,സിപ്ല,കൊടക് മഹീന്ദ്ര,സണ്‍ഫാര്‍മ,ബജാജ് ഫിനാന്‍സ്,ഐഷര്‍ മോട്ടോഴ്‌സ്,എച്ച് യുഎല്‍ എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ ലോഹം,ഊര്‍ജ്ജം എന്നിവ 1 ശതമാനമുയര്‍ന്നപ്പോള്‍ എഫ്എംസിജി അര ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.49 ശതമാനവും സ്‌മോള്‍ക്യാപ് 1.10 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top