വിമാന കമ്പനികളുടെ നഷ്ടം 2,000 കോടി കവിയുമെന്ന് ഐസിആര്‍എമികച്ച ആതിഥേയരുടെ പട്ടികയിൽ കേരളം രണ്ടാമത്ഗിഫ്റ്റ് സിറ്റി പദ്ധതി താൽക്കാലികമായി നിർത്തി വെച്ച് സർക്കാർപിഎം സൂര്യഭവനം പുരപ്പുറ സോളർ പദ്ധതിയുടെ സബ്സിഡി ചട്ടത്തിൽ വൻ മാറ്റംഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപം

മാരുതി സുസുക്കി കാറുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ വില കൂടും

ന്യൂഡല്‍ഹി: എല്ലാ മോഡലുകളുടെയും വില വര്‍ദ്ധിച്ചതായി മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഡിസംബറില്‍ പ്രഖ്യാപിക്കപ്പെട്ട വില വര്‍ദ്ധനവ് തിങ്കളാഴ്ചയാണ് പ്രാബല്യത്തിലായത്. ഡല്‍ഹി എക്‌സ്‌ഷോറും വില അടിസ്ഥാനപ്പെടുത്തി ശരാശരി വര്‍ദ്ധനവ് ഏകദേശം 1.1% ആണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് കാരണം ഉത്പാദനചെലവ് കൂടിയതായി കമ്പനി അറിയിച്ചു. ചെലവ് കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഒരു പങ്ക് ഉപഭോക്താക്കളിലേയ്ക്ക് കൈമാറാതെ പിടിച്ചുനില്‍ക്കാനാകില്ല. എല്ലാ സിഎന്‍ജി വാരിയന്റുകളുടേയും സ്വിഫ്റ്റിന്റെയും വിലവര്‍ധിപ്പിക്കാന്‍ 2022 ഏപ്രിലില്‍ മാരുതി തീരുമാനിച്ചിരുന്നു.

ഈ വിഭാഗത്തില്‍ പെട്ട മോഡലുകളില്‍ 1.3 ശതമാനം വര്‍ധനവാണ് വരുത്തിയത്. ജനുവരി 2021 തൊട്ട് മാര്‍ച്ച് 2022 വരെ 8.8 ശതമാനം വിലകൂട്ടാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്.മൊത്തം ഓര്‍ഡര്‍ ബുക്ക് നിലവില്‍ ഏകദേശം 3.2 ലക്ഷം യൂണിറ്റുകളുടേതാണ്.

കഴിഞ്ഞ വര്‍ഷം ഇത് 4 ലക്ഷം യൂണിറ്റായിരുന്നു.

X
Top