ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

സോഷ്യോഗ്രാഫ് സൊല്യൂഷൻസിൽ 2 കോടി രൂപ നിക്ഷേപിച്ച് മാരുതി സുസുക്കി

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൈദഗ്ധ്യമുള്ള സ്റ്റാർട്ടപ്പായ സോഷ്യോഗ്രാഫ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ (എസ്എസ്പിഎൽ) ഏകദേശം 2 കോടി രൂപ നിക്ഷേപിച്ചതായി അറിയിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. വാഗ്ദാനമായ മൊബിലിറ്റി സൊല്യൂഷനുകളുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ മെയിൽ സംരംഭത്തിന്റെ ഭാഗമാണ് നിക്ഷേപമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കളുടെ ഡിജിറ്റൽ വിൽപ്പന അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡേവ്.എഐ എന്ന എസ്‌എസ്‌പിഎല്ലിന്റെ വിഷ്വൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു.

എസ്‌എസ്‌പിഎല്ലിലെ നിക്ഷേപം സമകാലിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബിസിനസ്സ് മെട്രിക്‌സ് മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ദൃഢനിശ്ചയം പ്രകടമാക്കുന്നതായി  മാരുതി സുസുക്കി പറഞ്ഞു. രാജ്യത്തെ മൊബിലിറ്റി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ ശാക്തീകരിക്കുന്നതിനായി കമ്പനി 2019 ൽ മൊബിലിറ്റി & ഓട്ടോമൊബൈൽ ഇന്നൊവേഷൻ ലാബ് (മെയിൽ) പ്രോഗ്രാം ഏറ്റെടുത്തിരുന്നു. മാരുതി സുസുക്കി പ്രോഗ്രാമുകളുടെ ഭാഗമായ പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി സുസുക്കി ഇന്നൊവേഷൻ ഫണ്ട് രൂപീകരിച്ചതെന്നും കമ്പനി പറഞ്ഞു.

X
Top